Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsബിലീവേഴ്‌സ് പരമാധ്യക്ഷന്‍...

ബിലീവേഴ്‌സ് പരമാധ്യക്ഷന്‍ മോര്‍ അത്തനേഷ്യസ് യോഹാന്റെ കബറടക്കം നാളെ

തിരുവല്ല : ഡാളസില്‍ കാലം ചെയ്ത ബിലീവേഴ്‌സ് ചര്‍ച്ച് പ്രഥമ മെത്രാപ്പോലീത്ത മോര്‍ അത്തനേഷ്യസ് യോഹാന്റെ കബറടക്കം നാളെ (ചൊവ്വ) സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് നഗറിലെ സെന്റ് തോമസ് ബിലീവേഴ്‌സ്  ഈസ്‌റ്റേണ്‍ ചര്‍ച്ചില്‍ നടക്കും.

രാവിലെ ഒമ്പതിന് കബറടക്കത്തിന്റെ എഴാമത് ശുശ്രൂഷ  ആരംഭിക്കും. പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന ഭൗതിക ശരീരം 9.30 ന്  ബിലീവേഴ്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്നും കാമ്പസിലൂടെ വിലാപയാത്രയായി സെന്റ് തോമസ് ഈസ്‌റ്റേണ്‍ ചര്‍ച്ചില്‍ എത്തിക്കും. തുടര്‍ന്ന് 11 ന് എട്ടാമത്തെയും അവസാനത്തേതുമായ ചടങ്ങുകള്‍ നടക്കും.

ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം 12.30 ന് കബറടക്കും. ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അഡ്മിനിസ്‌ട്രേറ്റര്‍ സാമുവേല്‍ മോര്‍ തിയോഫിലോസ് എപ്പിസ്‌കോപ്പാ കബറടക്ക ശുശ്രൂഷയുടെ മുഖ്യകാര്‍മ്മികത്വം വഹിക്കും.

ബിലീവേഴ്‌സ് സഭയിലെ കേരളാ ഡയോസിസ് സഹായ മെത്രാന്‍ മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌കോപ്പ, അമേരിക്കന്‍ ഭദ്രാസനാധിപന്‍ ദാനിയേല്‍ മോര്‍ തിമോഥേയോസ് എപ്പിസ്‌ക്കോപ്പാ, ജോണ്‍ മോര്‍ ഐറേനിയോസ് എപ്പിസ്‌കോപ്പാ,  ബിലീവേഴ്‌സ് സഭയിലെ മറ്റു തിരുമേനിമാര്‍ എന്നിവര്‍ സഹകാര്‍മ്മീകരാകും.

മദ്ബഹായോടു് ചേര്‍ന്ന് ഒരിക്കിയിട്ടുള്ള പ്രത്യേക കബറില്‍ 11 മണിയോടു മാര്‍പ്പാപ്പാമാരുടെ കബറടക്കം പോലെ കിടത്തിയാണ് സംസ്‌കരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

70-ാമത് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം; എൻട്രികൾ ജൂലൈ 2വരെ നൽകാം

ആലപ്പുഴ : ഓഗസ്ത് 10ന് പുന്നമട കായലിൽ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള  മത്സരത്തിലേക്കുള്ള എൻട്രികൾ ജൂലൈ രണ്ട് വൈകിട്ട് അഞ്ച് വരെ നൽകാം. എ-4 സൈസ് ഡ്രോയിംഗ്...

പാരാലിംപിക്സിന് തുടക്കമായി

പാരീസ് : ഒളിമ്പിക്സിനു പിന്നാലെ പാരാലിംപിക്സിന് പാരിസിൽ തുടക്കമായി. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് പാരാലിംപിക്സിന് തുടക്കമായത്. ഉദ്ഘാടനത്തിന് മുന്നോടിയായി ഇതിഹാസതാരം ജാക്കി ചാന്‍ ദീപശിഖയേന്തി. രാത്രി 11.30ന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങ് പുലര്‍ച്ചെ രണ്ടരവരെ...
- Advertisment -

Most Popular

- Advertisement -