കൊച്ചി:പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് കൂട്ടത്തോടെ മത്സ്യങ്ങൾ ചത്തുപൊങ്ങുമ്പോൾ നഷ്ടമാകുന്നത് കോടികൾ.150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയി.വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്.
പെരിയാറിന്റെ സമീപത്തെ വ്യവസായശാലകളിൽനിന്ന് രാസമാലിന്യം ഒഴുക്കിവിടുന്നതാണ് വൻതോതിൽ മത്സ്യം ചത്തുപൊങ്ങാൻ കാരണമായി പറയുന്നത്.മല്‍സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണം വെള്ളത്തിലെ ഓക്സിജന്‍റെ അളവ് അപകടകരമായ രീതിയിൽ താഴ്ന്നതുകൊണ്ടാണെന്നാണ് പരിശോധന ഫലത്തിൽ ഉള്ളത് .
തിങ്കളാഴ്ച വൈകീട്ട് ഏലൂർ ഭാഗത്താണ് ആദ്യം മത്സ്യങ്ങൾ ചത്തു പൊങ്ങിയതായി കാണപ്പെട്ടത്.ചേരാനല്ലൂർ, കടമക്കുടി, വരാപ്പുഴ, മുളവുകാട് പ്രദേശങ്ങളിലേക്ക് ഇതു വ്യാപിച്ചു.രാസമാലിന്യം കലർന്ന പുഴയിലെ വെള്ളത്തിന്റെ നിറവും മാറി. രൂക്ഷമായ ദുർഗന്ധവും ഉണ്ടായിരുന്നു.സംഭവത്തിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണം ഇന്ന് തുടങ്ങും.