ന്യൂയോർക് : ഐക്യരാഷ്ട്ര സഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ .സ്വന്തം ജനതയ്‌ക്ക് മേൽ ബോംബ് വർഷിക്കുന്ന രാജ്യം എന്ന് പാകിസ്ഥാനെ യുഎന്നിൽ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് വിശേഷിപ്പിച്ചു .ഇന്ത്യയ്‌ക്കെതിരെ പ്രത്യേകിച്ച് ജമ്മു കശ്മീരിനെതിരെ എല്ലാ വർഷവും പാക്കിസ്ഥാൻ അധിക്ഷേപം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു .ജമ്മു കശ്മീരിലെ സ്ത്രീകളെക്കുറിച്ചുള്ള പാകിസ്ഥാന്റെ പരാമർശത്തിന് മറുപടിയായി 1971-ല്‍ ഓപ്പറേഷന്‍ സെര്‍ച്ച്‌ലൈറ്റിലൂടെ സ്വന്തം സൈന്യത്തിന് നാലുലക്ഷത്തോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാനുള്ള അനുമതി നല്‍കിയ രാജ്യമാണ് പാകിസ്താന്‍ എന്ന് പർവതനേനി ഹരീഷ് ഓർമിപ്പിച്ചു .’സ്ത്രീകള്‍, സമാധാനവും സുരക്ഷയും’ എന്ന വിഷയത്തില്‍ നടന്ന പൊതുസംവാദത്തിനിടെയാണ് ഇന്ത്യന്‍ പ്രതിനിധി പാകിസ്താനെതിരേ ആഞ്ഞടിച്ചത്.






