കൊല്ലം : കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാരം നടന്നു .അനുജൻ സുജിനാണ് ജേഷ്ഠന്റെ ചിതയ്ക്ക് തീ പകർന്നത്. തുർക്കിയിലേക്ക് വീട്ടുജോലിക്ക് പോയ അമ്മ സുജ ഇന്ന് രാവിലെയാണ് നാട്ടിലേക്ക് തിരികെയെത്തിയത്.വിതുമ്പിക്കരഞ്ഞ് സുജ മകന് അന്ത്യ ചുംബനം നല്‍കി. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് വിളന്തറയിലെ ഏഴ് സെന്റ് വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടന്നത്. രാവിലെ തേവലക്കര സ്കൂളില്‍ നടത്തിയ പൊതുദർശനത്തിന് നൂറുകണക്കിന് പേരാണ് എത്തിച്ചേർന്നത്.