Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്‌പോര്‍ട്‌സ്...

തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: കായിക യുവജന വകുപ്പ് കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. ക്രിക്കറ്റ് ബാറ്റ്, ബോള്‍, സ്റ്റമ്പ്, വോളിബോള്‍, ഫുട്‌ബോള്‍ എന്നിവടങ്ങിയ കിറ്റാണ് നല്‍കിയത്. തദ്ദേശസ്ഥാപന ഭാരവാഹികള്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞയും ചടങ്ങില്‍ നടന്നു.

സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടയം കെ.പി.എസ് മേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

2024-25 വര്‍ഷത്തെ മികച്ച കായിക പരിശീലകനുള്ള ജി.വി. രാജ അവാര്‍ഡ് നേടിയ അരുവിത്തുറ സെന്റ്. ജോര്‍ജ് അക്കാദമിയിലെ വോളിബോള്‍ പരിശീലകന്‍ ജേക്കബ് ജോസഫിനെ ചടങ്ങില്‍ ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആശ്വസദൂതുമായ് പരിശുദ്ധ കാതോലിക്കാ ബാവാ : ഗൾഫ് മേഖലയിലെ വൈദികരുമായി സംസാരിച്ചു

കോട്ടയം : യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലകളിൽ കഴിയുന്ന കുട്ടികളും വയോധികരും മാനസിക സമ്മർദം നേരിടുന്നുണ്ടെന്ന് വൈദികർ. രാത്രികാലങ്ങളിലെ സൈറണും ശബ്ദങ്ങളും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ...

നാളെ വാഹന പരിശോധന കർശനമാക്കും

ആലപ്പുഴ: മോട്ടോർ വാഹന വകുപ്പ് ഡിസംബർ 31 രാത്രി കർശന പരിശോധന നടത്തും. പ്രധാനമായും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കുക എന്നുള്ളതാണ് ലക്ഷ്യമിടുന്നത്. മഫ്തിയിലും യൂണിഫോമിലും ഉദ്യോഗസ്ഥർ നിരത്തിലുണ്ടാകും. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരുടെ വാഹനം...
- Advertisment -

Most Popular

- Advertisement -