Friday, November 20, 2026
No menu items!

subscribe-youtube-channel

HomeSpiritualഗുരുവായൂർ ഏകാദശി...

ഗുരുവായൂർ ഏകാദശി ശനിയാഴ്ച

തൃശൂർ : ഗുരുവായൂർ ഏകാദശിയാഘോഷം ശനിയാഴ്ച നടക്കും. ദശമി വിളക്കാഘോഷം ഇന്നാണ്. തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ സ്മരണയിൽ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ് വകമായാണ് ദശമി വിളക്ക്. ക്ഷേത്രത്തിൽ രാവിലെ പെരുവനം കുട്ടൻമാരാരുടെ മേളത്തോടെ കാഴ്ച ശീവേലിയും തുടർന്ന്  ഉച്ച തിരിഞ്ഞുളള ശീവേലിക്ക് ചോറ്റാനിക്കര വിജയൻ പഞ്ചവാദ്യവും നയിക്കും.

സന്ധ്യയ്ക്ക് കലാമണ്ഡലം ബലരാമനും ഉദയൻ നമ്പൂതിരിയും ചേർന്നുള്ള തായമ്പക. ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണവും പഞ്ചരത്ന കീർത്തനാലാപനവും വെള്ളിയാഴ്ച നടക്കും. നാളെ രാവിലെ 7ന് തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്ന് ഇന്ദ്ര സെൻ, ബലറാം എന്നീ കൊമ്പൻമാരുടെ നേതൃത്വത്തിൽ ഗജഘോഷയാത്ര ആരംഭിക്കും.

തെക്കേ നട ശ്രീവത്സത്തിനു മുൻപിൽ സമാപിച്ചശേഷം ഗജരാജ പ്രതിമയിൽ അനുസ്മരണച്ചടങ്. കേശവൻ ചരിഞ്ഞതിന്റെ 50-മത് വർഷം നടക്കുന്ന അനുസ്മരണ ച്ചടങ്ങായതിനാൽ ഇക്കുറി പ്രത്യേകതയുണ്ട്. പ്രശസ്തരായ സംഗീതജ്ഞർ അണിനിരക്കുന്ന പഞ്ചരത്ന കീർത്തനാലാപനം രാവിലെ 9 മുതൽ 10 വരെ നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തായ്‌ലാൻഡിൽ ക്രെയിൻ തീവണ്ടിക്ക് മുകളിൽ വീണ് 28 പേർ മരിച്ചു

ബാങ്കോക്ക് : ഓടികൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് ക്രെയിൻ വീണ് 28 പേർ മരിച്ചു. 30ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബാങ്കോക്കിൽനിന്ന് 230 കിലോമീറ്റർ വടക്കുകിഴക്കായുള്ള നഖോൺ രത്ചസിമ പ്രവിശ്യയിലാണ് അപകടം നടന്നത്.ബാങ്കോക്കിൽ നിന്ന് ഉബോൺ...

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം : ദേവസ്വം ബോർഡ്

തിരുവനന്തപുരം : ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിം​ഗ് ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്.വെർച്വൽ ക്യൂ മാത്രം മതിയെന്നാണു നിലവിലെ തീരുമാനമെന്നും സ്പോട്ട് ബുക്കിം​ഗിന്റെ കാര്യത്തിൽ സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ്...
- Advertisment -

Most Popular

- Advertisement -