Friday, September 18, 2026
No menu items!

subscribe-youtube-channel

HomeAgricultureകാർഷിക യന്ത്രോപകരണങ്ങൾക്ക്...

കാർഷിക യന്ത്രോപകരണങ്ങൾക്ക് സബ്‌സിഡി: ജൂലൈ 1 മുതൽ അപേക്ഷിക്കാം

കാർഷിക മേഖലയിലെ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (SMAM) പദ്ധതിയിലേക്ക് 2026-27 വർഷത്തെ അപേക്ഷകൾ ജൂലൈ 1 രാവിലെ 11 മുതൽ ഓൺലൈനായി സമർപ്പിക്കാം.

പദ്ധതിയുടെ ഭാഗമായി കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, വിളവെടുപ്പാനന്തര സംസ്‌കരണ-മൂല്യവർധിത പ്രവർത്തനങ്ങൾക്കാവശ്യമായ യന്ത്രങ്ങൾ എന്നിവയ്ക്ക് വ്യക്തിഗത കർഷകർക്ക് 40 മുതൽ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. കർഷക കൂട്ടായ്മകൾ, സ്വയം സഹായക സംഘങ്ങൾ, കർഷക ഉൽപ്പാദക സംഘടനകൾ, പഞ്ചായത്തുകൾ തുടങ്ങിയവർക്ക് കസ്റ്റം ഹയറിംഗ് സെന്ററുകൾ സ്ഥാപിക്കാൻ പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കാൻ പരമാവധി 24 ലക്ഷം രൂപ വരെ സഹായവും ലഭിക്കും. വനാവകാശത്തിന്റെ പരിധിയിൽ വരുന്ന പട്ടയമുള്ള ഗുണഭോക്താക്കൾക്ക് 90 ശതമാനം വരെ ആനുകൂല്യം അനുവദിച്ചിട്ടുണ്ട്.

വ്യക്തിഗത ഗുണഭോക്താക്കളുടെ എണ്ണം കൂടുതലായാൽ Agrimachinery Portal-ലെ Online Lottery Module മുഖേന സുതാര്യമായ രീതിയിൽ ഗുണഭോക്തൃ തിരഞ്ഞെടുപ്പ് നടത്തും. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കസ്റ്റം ഹയറിംഗ് സെന്റർ, ഫാം മെഷിനറി ബാങ്ക് പദ്ധതികൾ ബാങ്ക് വായ്പയുമായി ബന്ധിപ്പിച്ച മൂലധന സബ്‌സിഡി മാതൃകയിലായിരിക്കും നടപ്പാക്കുക. അപേക്ഷകൾ agrimachinery.nic.in ലൂടെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട കൃഷിഭവനിലോ കൃഷി എഞ്ചിനീയറിംഗ് വിഭാഗം ഓഫീസുകളിലോ ബന്ധപ്പെടാം. ഫോൺ: 0471-2306748, 0477-2266084, 0495-2725354. smamkerala@gmail.com.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സുവിശേഷകന്‍ പോലീസ് പിടിയിൽ

പത്തനംതിട്ട: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ സുവിശേഷകന്‍ പന്തളം പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനം വീട്ടില്‍ ക്രിസ്ത്യന്‍ ഹാര്‍ട്ടറിന്റെ മകന്‍ പാസ്റ്റര്‍...

കോഴിക്കോട് വീട്ടിൽ നിന്നും 5 വെള്ളിക്കെട്ടൻ പാമ്പുകളെ പിടിച്ചു

കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിയിൽ ഒരു വീടിനുള്ളിൽ നിന്നും അഞ്ച് വിഷപ്പാമ്പുകളെ പിടിച്ചു .കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് സംഭവം. രമേശന്റെ ഒരു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളും കിടന്നുറങ്ങിയ...
- Advertisment -

Most Popular

- Advertisement -