Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeAgricultureവേനൽ കടുത്തു...

വേനൽ കടുത്തു : കരിഞ്ഞുണങ്ങി വിളകൾ; രാസവള വിലവർധനവ് കർഷകർക്ക്  ഇരട്ടി പ്രഹരമായി

​പത്തനംതിട്ട: ജില്ലയിൽ കടുത്ത ചൂടും വേനൽ വറുതിയും കാരണം കാർഷിക മേഖല വൻ പ്രതിസന്ധിയിലേക്ക്. ആഴ്ചകളായി തുടരുന്ന കടുത്ത വെയിലും മഴയുടെ ലഭ്യതക്കുറവും മൂലം പ്രധാന വിളകളെല്ലാം കരിഞ്ഞുണങ്ങുന്ന അവസ്ഥയിലാണ്. ഇതിനു പുറമേ രാസവളങ്ങളുടെ വിലയിലുണ്ടായ വൻ വർധനവ് കൂടിയായതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ജില്ലയിലെ കർഷകർ.

​നെല്ല്, വാഴ, കുരുമുളക്, പച്ചക്കറികൾ തുടങ്ങിയ വൻകിട-ചെറുകിട കൃഷികളെല്ലാം വേനൽച്ചൂടിൽ കരിഞ്ഞു കൊണ്ടിരിക്കുകയാണ്. ജലസ്രോതസ്സുകൾ വറ്റിവരണ്ടതോടെ നനയ്ക്കാൻ പോലും വെള്ളമില്ലാത്ത സ്ഥിതി. മലയോര മേഖലകളിലും നാട്ടിൻപുറങ്ങളിലും ഒരുപോലെയാണ് കൃഷിനാശം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപ കടമെടുത്തും ബാങ്ക് വായ്പയെടുത്തുമാണ് പലരും കൃഷിയിറക്കിയത്. വിളവെടുപ്പ് സീസൺ അടുത്തിരിക്കെ വിളകൾ നശിക്കുന്നത് കർഷകരുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നു.

​കൃഷിനാശത്തിന് പുറമേയാണ് രാസവളങ്ങൾക്കുണ്ടായ അമിത വിലവർധനവ്. പൊട്ടാഷ്, ഡി.എ.പി, കോംപ്ലക്സ് വളങ്ങൾ എന്നിവയ്ക്കൊട്ടാകെ ചാക്കിന് നൂറു മുതൽ അഞ്ഞൂറ് രൂപ വരെയാണ് സമീപദിവസങ്ങളിൽ വർധിച്ചത്. കീടനാശിനികളുടെ വിലയും കുത്തനെ ഉയർന്നു. ഉൽപ്പാദനച്ചെലവ് ഇരട്ടിയാകുമ്പോൾ അതിനനുസരിച്ചുള്ള വില കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ലഭിക്കുന്നുമില്ല.

രൂക്ഷമായ വരൾച്ചയും വളത്തിന്റെ വിലവർധനവും കാരണം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാരായ കർഷകർ. കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തര സാമ്പത്തിക സഹായവും ഇൻഷുറൻസ് ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു. അതോടൊപ്പം രാസവളങ്ങളുടെ വിലവർധനവ് പിൻവലിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് കർഷകരുടെ ഒന്നടങ്കമുള്ള ആവശ്യം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് ഡിവിഷനിൽ പാത നവീകരണം: വിവിധ ട്രെയിൻ സർവീസുകൾക്ക് ഭാഗിക നിയന്ത്രണവും സമയമാറ്റവും

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന റെയിൽവേ പാത നവീകരണ-അറ്റകുറ്റപ്പണികളെ തുടർന്ന് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകൾക്ക് ഭാഗിക നിയന്ത്രണവും സമയമാറ്റവും ഏർപ്പെടുത്തിയതായി ദക്ഷിണ...

നടൻ ദുൽഖർ സൽമാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഹാജരാകാൻ നോട്ടിസ്

പത്തനംതിട്ട : നടൻ ദുൽഖർ സൽമാൻ ഡിസംബർ 3 ന് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഹാജരാകാൻ നോട്ടിസ്. കാറ്ററിംഗ് കരാറുകാരൻ്റെ പരാതിയിലാണ് കമ്മിഷൻ നോട്ടീസ് അയച്ചിരിക്കുന്നത്.  വള്ളിക്കോട് സ്വദേശി പി.എൻ....
- Advertisment -

Most Popular

- Advertisement -