Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപരിശുദ്ധ പൗലോസ്...

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവാ നീതിബോധവും സത്യബോധവും ഉയർത്തിപ്പിടിച്ച ഇടയൻ: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: സ്വജീവനേക്കാൾ സഭയുടെ ജീവനാണ് വലുതെന്ന് പ്രഖ്യാപിച്ച ഉത്തമ ഇടയനായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുസ്മരിച്ചു. ബാവായുടെ 5ാം ഓർമ്മപ്പെരുന്നാൾ ദിനത്തിൽ സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.

സമാധാനദൂതനും കാരുണ്യത്തിന്റെ പ്രതീകവുമായിരുന്നു ബാവാ. എക്യൂമെനിക്കൽ രം​ഗത്ത് ശോഭിച്ച അദ്ദേഹം ആ​ഗോള സഭാധ്യക്ഷൻമാരുമായി അടുത്തബന്ധം കാത്തുസൂക്ഷിച്ചുവെന്നും മലങ്കരസഭാധ്യക്ഷൻ പറഞ്ഞു. ദേവലോകം കാതോലിക്കേറ്റ് അരമനിയിൽ നടന്ന വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ പ്രധാനകാർമ്മികത്വം വഹിച്ചു.

ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി. ​ഗീവർ​ഗീസ് മാർ കൂറിലോസ്, ഡോ.മാത്യൂസ് മാർ തീമോത്തിയോസ്, ഡോ.ജോഷ്വാ മാർ നിക്കോദിമോസ്, സഖറിയാസ് മാർ അപ്രേം, സഖറിയാ മാർ സേവേറിയോസ് എന്നിവർ ഓർമ്മപ്പെരുന്നാളിന് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കവർച്ചാ സംഘം ഏനാത്ത് പോലീസിന്റെ പിടിയിൽ

അടൂർ : ഏനാത്ത് രണ്ട് മോഷണങ്ങൾ നടത്തിയ ശേഷം അടുത്ത കവർച്ചക്കായി പദ്ധതിയിട്ട തമിഴ്നാട് സംഘം പിടിയിൽ. ഏനാത്ത്  രണ്ടിടങ്ങളിലായി മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയും തുടർന്ന് വീണ്ടും അടുത്ത മോഷണങ്ങൾക്കായി...

മഴ : 2 ജില്ലകളിൽ ഓറഞ്ച് അലേർട്ടും 8 ജില്ലകളിൽ യെലോ അലർട്ടും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ മുന്നറിയിപ്പ്. കണ്ണൂരും കാസര്‍കോട്ടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട് എന്നീ ജില്ലകളിൽ യെല്ലൊ അലേർട്ടാണ്. ജൂൺ 14...
- Advertisment -

Most Popular

- Advertisement -