Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsപാക് അധീന...

പാക് അധീന കശ്മീർ തിരഞ്ഞെടുപ്പ് : വ്യാപക സംഘർഷം : 20 മരണം

ന്യൂഡൽഹി : പാക് അധീന കശ്മീരില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപക സംഘർഷം.സംഘർഷങ്ങളിൽ 20 പേർ കൊല്ലപ്പെട്ടു. അൻപതോളം പേർക്ക് പരിക്കേറ്റു. തിരഞ്ഞെടുപ്പ് ബഹിഷ്കരണമാവശ്യപ്പെട്ട് നടന്ന ജനകീയപ്രതിഷേധങ്ങൾ പാക് സുരക്ഷാസേന അടിച്ചമർത്താൻ ശ്രമിച്ചതിനെത്തുടർന്നാണ് സംഘർഷം.

പാക് അധീന കശ്മീരിലെ ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് നടത്താനുള്ള പാകിസ്ഥാന്റെ നീക്കം.പോലീസ് വെടിവെപ്പിൽ തങ്ങളുടെ 14 അംഗങ്ങൾ കൊല്ലപ്പെട്ടതായി പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി(ജെ.എ.എ.സി.) പറഞ്ഞു.

അതേസമയം , മേഖലയിൽ നടത്തുന്ന തിരഞ്ഞെടുപ്പ് നിയമവിരുദ്ധ അധിനിവേശം മറച്ചുവയ്‌ക്കാനും ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ മറച്ചുപിടിക്കാനുമുള്ള കപടശ്രമം മാത്രമാണെന്നും ഇന്ത്യ ആരോപിച്ചു. ജമ്മു-കശ്മീരും ലഡാക്കും ഉള്‍പ്പെടെ പാകിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലവര്‍ഷം വീണ്ടും എത്തുന്നു : ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും എത്തുന്നു. ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. നാളെ മുതല്‍ വടക്കന്‍ കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ...

നിയമസഭ സ്പീക്കറെ ഇന്നറിയാം : ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയില്‍ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ചു.  ഭരണപക്ഷ നിരയില്‍ വലിയ അംഗബലം ഉള്ളതിനാല്‍ യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടേക്കും. എസി മൊയ്തിനാണ് എല്‍ഡിഎഫിന്റെ...
- Advertisment -

Most Popular

- Advertisement -