Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsRanniവിശ്വാസത്തിന്റെ പാരമ്പര്യം...

വിശ്വാസത്തിന്റെ പാരമ്പര്യം വരുംതലമുറയിലേക്ക് ; അംബായാഗം ഭക്തജന സദസ്സിന് തുടക്കം

റാന്നി: തോട്ടമൺകാവ് ഭഗവതിക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026ന് മുന്നോടിയായി സംഘടിപ്പിച്ച ഭക്തജന സദസ്സ് പ്രശസ്ത സിനിമാ-സീരിയൽ താരം കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു.

നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സംരക്ഷണത്തിനും, മഹത്തായ വിശ്വാസമൂല്യങ്ങൾ വരുംതലമുറകളിലേക്ക് പകർന്നു നൽകുന്നതിനും ഇത്തരം ആചാരാനുഷ്ഠാനങ്ങൾ പ്രചോദനമാകട്ടെയെന്ന് കൃഷ്ണപ്രസാദ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു.

മാർഗ്ഗനിർദ്ദേശക മണ്ഡൽ ജനറൽ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി, സ്വാമിനി ദീപ്തി ചൈതന്യ, ജ്യോതിഷപണ്ഡിതൻ ലാൽ പ്രസാദ് ഭട്ടതിരി, ഡോ. കെ. ജെ. സുരേഷ് എന്നിവർ അംബായാഗത്തിന്റെ കാലിക പ്രസക്തിയെക്കുറിച്ച് പ്രസംഗിച്ചു. ദേവസ്വം ഭാരവാഹികളായ സന്തോഷ് പണിക്കർ, ബിനോജ് ടി. വി., രാജേഷ് കുമാർ, കെ. ജി. രാജീവ്, രഘു പി. എസ്, ബിനു ടി, വിജയകുമാർ, പി. ശ്രീകുമാർ, സി. എൻ. പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാൽപ്പാറയിൽ ബാലികയെ പുലി പിടിച്ചു ; തിരച്ചിൽ തുടരുന്നു

ചെന്നൈ : തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ നാലര വയസ്സുള്ള ബാലികയെ പുലി പിടിച്ചു.വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ പച്ചമല എസ്റ്റേറ്റിലാണ് സംഭവം. വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ്...

രാജ്യം 6.8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ

ന്യൂഡൽഹി : വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി 6.3 ശതമാനത്തിനും 6.8 ശതമാനത്തിനുമിടയില്‍ വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ.കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച...
- Advertisment -

Most Popular

- Advertisement -