Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeHealthബിലീവേഴ്സ് ആശുപത്രിയിൽ ...

ബിലീവേഴ്സ് ആശുപത്രിയിൽ  ഹീമോഫീലിയ ക്യാമ്പ് 2026

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം, അമേരിക്കയിലെ മിഷിഗൺ ഡിട്രോയിറ്റിലുള്ള ഹെൻറി ഫോർഡ് ആശുപത്രിയുമായി സഹകരിച്ച് ‘ഹീമോഫീലിയ ക്യാമ്പ് 2026’ സംഘടിപ്പിച്ചു. ഹീമോഫീലിയ ബാധിതർക്ക് വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള സമഗ്ര പരിചരണം ഉറപ്പാക്കുക, രോഗത്തെക്കുറിച്ചും അതിന്റെ പരിചരണത്തെക്കുറിച്ചും പൊതുസമൂഹത്തിൽ അവബോധം വളർത്തുക എന്നിവയായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ.

അസോസ്സിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ഏബൽ കെ. സാമുവൽ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഹീമോഫീലിയ പരിചരണത്തിലും ചികിത്സയിലും കൈവരിക്കേണ്ട പുരോഗതികളെക്കുറിച്ച് പ്രശസ്‌ത ഹെമറ്റോളജിസ്റ്റും ഓങ്കോളജിസ്റ്റും വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ഫിലിപ്പ് കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിന്റെ ഭാഗമായി നടന്ന ശാസ്ത്രീയ സെഷനിൽ, സ്ത്രീകളിലെ രക്തസ്രാവ വൈകല്യങ്ങളും അവയുടെ രോഗനിർണയവും പ്രതിരോധമാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം മേധാവിയും രക്തം പ്രോഗ്രാം ഡയറക്ടറുമായ ഡോ. ചെപ്സി സി. ഫിലിപ്പ് ക്ലാസ്സ് നയിച്ചു.

രോഗീസൗഹൃദ കൂട്ടായ്മകളുടെയും സാമൂഹിക പങ്കാളിത്തത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് പത്തനംതിട്ട ഹീമോഫീലിയ സെൽഫ് ഹെൽപ്പ് ഗ്രൂപ്പ് പ്രസിഡന്റ്  ഉണ്ണികൃഷ്ണൻ സംസാരിച്ചു. ഡോ. ബോബി എബ്രഹാം (ഡെപ്യൂട്ടി ആർ.എം.ഒ / ഡോ.എൻ.ബി റെസിഡന്റ്, ക്ലിനിക്കൽ ഹെമറ്റോളജി) സ്വാഗതം ആശംസിച്ചു. തുടർന്ന് ഹീമോഫീലിയ രോഗികളിൽ ഫിസിയോതെറാപ്പിയുടെ പ്രാധാന്യത്തെക്കുറിച്ചും സന്ധികളുടെ സംരക്ഷണത്തെക്കുറിച്ചും ഫിസിയോതെറാപ്പിസ്റ്റ്  പ്രിയങ്ക ബി. ക്ലാസ് നയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൻ നിരോധിത പുകയില വേട്ട : 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ 

കോട്ടയം :  നഗരത്തിൽ എക്സൈസിൻ്റെ  വൻ നിരോധിത പുകയില വേട്ട. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ. കോട്ടയം പാമ്പാടി വെള്ളൂർ പാറക്കൽ വീട്ടിൽ അമൽ പി വി (33)യെയാണ്...

തട്ടിപ്പിനിരയായ ജി .ആൻഡ് ജി നിക്ഷേപകരുടെ സമരത്തിന് പിന്തുണ നൽകും – അനിൽ കെ ആൻ്റണി

കോഴഞ്ചേരി: തട്ടിപ്പിനിരയായ ജി ആൻഡ് ജി നിക്ഷേപകർ നടത്തിവരുന്ന സമരത്തിന് എൻ .ഡി .എ യുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് സ്ഥാനാർത്ഥി അനിൽ .കെ ആൻ്റണി .പുല്ലാട് നടന്ന നിക്ഷേപകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -