Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsഓമല്ലൂരിൽ വീടിന്...

ഓമല്ലൂരിൽ വീടിന് തീപിടിച്ചു; വ്യാപക നാശനഷ്ടം

പത്തനംതിട്ട : ഓമല്ലൂരിൽ വീടിന് തീപിടിച്ച്  നാശനഷ്ടം.  വീടിന്റെ വിവിധ ഭാഗങ്ങൾക്കും വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് വിവരം. ഓമല്ലൂർ പഞ്ചായത്ത് അംഗം പന്ന്യാലി ഗോകുലത്തിൽ ശശികലയുടെ വീടിനാണ് ഇന്ന് രാവിലെ തീപിടിച്ചത്. വീട്ടുകാർ പുറത്തുപോയ സമയത്ത് ആണ് തീപിടുത്തം ഉണ്ടായത് ഫർണിച്ചറുകളും ഗൃഹോപകരണങ്ങളും പൂർണമായി കത്തിനശിച്ചു

രണ്ടുനിലകളുള്ള വീടിന്റെ മുകളിലത്തെ നിലയിലാണ് തീ പടർന്നത്.  വീട്ടിൽനിന്ന് തീയും കറുത്ത പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചത്. വിവരമറിഞ്ഞ് പത്തനംതിട്ട ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. ഒരു ലക്ഷം രൂപയിലധികം നാശനഷ്ടമുണ്ടായതായാണ് വീട്ടുകാർ കണക്കാക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

- Advertisment -

Most Popular

- Advertisement -