Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsസര്‍ക്കാര്‍ ഉറപ്പു...

സര്‍ക്കാര്‍ ഉറപ്പു നല്‍കി : ഡോക്ടര്‍മാരുടെ സമരം ഒരാഴ്ചത്തേയ്ക്ക് മാറ്റി

തിരുവനന്തപുരം : വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം ഒരാഴ്ചത്തേക്കു മാറ്റിവച്ചു. 18 മാസത്തെ ശമ്പളക്കുടിശിക ഇപ്പോള്‍ തന്നെ അനുവദിക്കാനുള്ള നടപടികള്‍ എടുക്കാമെന്നും ബാക്കി 39 മാസത്തെ തുക നിയമപരമായ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് നല്‍കാമെന്നും ആരോഗ്യവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി രേഖാമൂലമാണ് ഉറപ്പു നല്‍കിയത്.

ഇതിന് പിന്നാലെയാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം ഒരാഴ്ചത്തേക്കു മാറ്റിവച്ചതായി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അറിയിച്ചത്. ഒപി, അധ്യയനം, ശസ്ത്രക്രിയകള്‍ എന്നിവ പുനരാരംഭിക്കും. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമായിരുന്നു ചര്‍ച്ച. ഇപ്പോള്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുവാനുള്ള ഉത്തരവുകള്‍ സർക്കാർ ഇറങ്ങിയില്ലെങ്കില്‍ ഒരാഴ്ച കഴിയുമ്പോള്‍ വീണ്ടും സമരം തുടങ്ങുമെന്നും നേതാക്കൾ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദേശം

തിരുവനന്തപുരം : ആലപ്പുഴയിൽ 2 സ്ഥലങ്ങളിലെ താറാവുകളിൽ പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ (എച്ച്5 എൻ1) കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ...

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കം

പത്തനംതിട്ട: പട്ടികവർഗ്ഗ വികസന വകുപ്പ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ടയിൽ ഊരുൽസവം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കുറുമ്പൻമൂഴി ഉന്നതിയിൽ റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായൺ നിർവഹിച്ചു. ഊരുമൂപ്പൻ പൊടിയൻ...
- Advertisment -

Most Popular

- Advertisement -