Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവൈക്കം മഹാദേവ...

വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന് കൊടിയേറി

കോട്ടയം: ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ പന്ത്രണ്ട് നാൾ നീണ്ടുനിൽക്കുന്ന അഷ്ടമി ഉത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. ക്ഷേത്രം തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കീഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 6.30-നും 8.15-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലായിരുന്നു കൊടിയേറ്റ് ചടങ്ങുകൾ നടന്നത്.

കൊടിയേറ്റിന് ശേഷം കൊടിമരച്ചുവട്ടിലെ കൊടിവിളക്കിൽ ദേവസ്വം കമ്മിഷണർ ബി. സുനിൽകുമാറും, കലാമണ്ഡപത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമയും ഭദ്രദീപം തെളിച്ചു. രാവിലെ ഏഴിന് ഉത്സവത്തിന്റെ കൊടിയേറ്ററിയിപ്പ് ചടങ്ങുകൾ നടന്നു. വൈകിട്ട് നാലിന് ആശ്രമം സ്കൂളിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്രയും (പുത്താലം) നടന്നു.

നവംബർ 26-ന് രാത്രി 11-ന് ഋഷഭ വാഹന എഴുന്നള്ളിപ്പ്. 28-ന് വൈകിട്ട് നാലിന് ആനയൂട്ട്, 4.30-ന് കാഴ്ചശ്രീബലി, തുടർന്ന് കുട്ടൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം.  29-ന് രാവിലെ 10-ന് വലിയ ശ്രീബലി, രാത്രി 11-ന് വലിയ വിളക്ക്. ഡിസംബർ 1-ന് പുലർച്ചെ 4.30-ന് പ്രസിദ്ധമായ അഷ്ടമി ദർശനം. രാത്രി 11-ന് ഉദയനാപുരത്തപ്പന്റെ വരവ്.

ഡിസംബർ 2-ന് അഷ്ടമി വിളക്ക്, ഉച്ചകഴിഞ്ഞ് 3.30-ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പോടനുബന്ധിച്ച് വലിയ കാണിക്ക ചടങ്ങ്. വൈകിട്ട് അഞ്ചിന് ആറാട്ട് എഴുന്നള്ളിപ്പും രാത്രി 11-ന് ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജ വിളക്കും നടക്കും.  3-ന് രാവിലെ 11-ന് മുക്കുടി നിവേദ്യത്തോടെ ഉത്സവ ചടങ്ങുകൾ സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ സുകാന്ത് കീഴടങ്ങി

കൊച്ചി : ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി സിറ്റി പോലീസിന് മുമ്പാകെയാണ് സുകാന്ത് കീഴടങ്ങിയത് .കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഇന്ന് രാവിലെ ഹൈക്കോടതി...

കുറിച്ചി ഹോമിയോ മെഡിക്കൽ കോളജിൽ ന്യൂറോളജി, ത്വക് രോഗ ഒ.പി. തുടങ്ങി

കോട്ടയം : കുറിച്ചി ഹോമിയോ മെഡിക്കൽ കോളജ് സർക്കാർ ആശുപത്രിയിൽ ന്യൂറോളജി, ത്വക് രോഗ ഒ.പികൾ പ്രവർത്തനമാരംഭിച്ചു. എല്ലാ തിങ്കളാഴ്ചകളിലും രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് ഒ.പി. പ്രവർത്തിക്കുന്നത്. പള്ളം ബ്ലോക്ക്...
- Advertisment -

Most Popular

- Advertisement -