Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryകാർ പിക്കപ്പ് വാനിലിടിച്ച്...

കാർ പിക്കപ്പ് വാനിലിടിച്ച് അദ്ധ്യാപിക മരിച്ചു

കോഴഞ്ചേരി : നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിച്ച് കാർ ഓടിച്ചിരുന്ന അദ്ധ്യാപിക മരിച്ചു. ആറന്മുള കാലായിൽ ഡോ.തോമസ് ജോർജിന്റെ (പ്രിൻസിപ്പൽ, എംബിറ്റ്സ് എഞ്ചി. കോളേജ്, നെല്ലിമറ്റം കോതമംഗലം) ഭാര്യ റെസി ടൈറ്റസ്(52) ആണ് മരിച്ചത്. പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് സ്കൂൾ അദ്ധ്യാപികയാണ്.

ഇന്ന് രാവിലെ  ആറിന് പുല്ലാട് -മല്ലപ്പള്ളി റോഡിൽ വെണ്ണിക്കുളത്തിന് സമീപം പാട്ടക്കാലയിൽ വച്ചാണ് അപകടം നടന്നത് .കാർ വെണ്ണിക്കുളത്ത് നിന്നും പുല്ലാട് ഭാഗത്തേക്ക് വരികയായിരുന്നു. കോഴികളെയും കൊണ്ടു വന്ന നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലാണ് കാറിടിച്ചത് .കോയിപ്രം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. പത്തനംതിട്ട തുണ്ടുപറമ്പിൽ പ്രഫ. ടി. എസ്. ടൈറ്റസിൻ്റെ യും, ആനി ജോർജിന്റെയും മകളാണ് പരേത

മക്കൾ : കിരൺ (പ്രൈസ് വാട്ടർ ഹൗസ് കൂപേഴ്സ് ബെംഗളൂരു) അജയ് (ടി സി എസ്, തിരുവനന്തപുരം)

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൈനിക നീക്കങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ

ചണ്ഡീഗഢ് : പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) യ്ക്ക് വേണ്ടി ചാരപ്പണി നടത്തിയതിനും ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയതിനും ഒരാളെ പഞ്ചാബ് പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.തരൺ...

പ്ലേസ്‌മെന്റ് സെല്ല് ഉദ്ഘാടനവും കരിയർ ഗൈഡൻസ് സെമിനാറും

ചങ്ങനാശ്ശേരി: പായിപ്പാട് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ പ്ലേസ്‌മെന്റ് സെല്ലിന്റെ ഉദ്ഘാടനവും കരിയർ ഗൈഡൻസ് സെമിനാറും ("Global Teaching Meet 2026" )  നടന്നു.ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു...
- Advertisment -

Most Popular

- Advertisement -