ന്യൂഡൽഹി: ദുബായിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽചികിത്സയിൽ കഴിയുന്ന കോൺഗ്രസ് എം.പി. കെ. സുധാകരനെ ഡിസ്‌ചാർജ് ചെയ്തു. സുധാകരനെ ഇന്നു രാത്രി തന്നെ ഡൽഹിയിലെത്തിച്ചേക്കുമെന്നാണ് വിവരം. സുധാകരനെ കാണാൻ മകൻ സംജോഗ് സുധാകരന് ആശുപത്രി അധികൃതർ നേരത്തെ അനുമതി നൽകിയിരുന്നു.
മണിക്കൂറുകൾ നീണ്ട നാടകീയ സംഭവങ്ങൾക്കും ആരോപണങ്ങൾക്കും ശേഷമാണ് പിതാവിനെ ഐസിയുവിൽ കയറി കാണാൻ സംജോഗിന് അവസരം ലഭിച്ചത്. കെപിസിസി അധ്യക്ഷൻ കൂടിയായ മന്ത്രി സണ്ണി ജോസഫും ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിരുന്നതാണ് വിശ്വസനീയ വൃത്തങ്ങൾ നൽകുന്ന സൂചന.
ന്യൂറോ സംബന്ധമായ രോഗത്തിന്റെന്യൂറോ സംബന്ധമായ രോഗത്തിന്റെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിനാണ് നവംബർ 27-ന് സുധാകരൻ അബുദാബിയിൽ എത്തിയത്. എന്നാൽ അബുദാബിയിൽ ഇറങ്ങിയപ്പോൾ തന്നെ പാർലമെന്റ് സമ്മേളനം ചേരുന്ന വിവരം അറിഞ്ഞതോടെ അമേരിക്കൻ യാത്ര റദ്ദാക്കുകയായിരുന്നു. തുടർന്ന് ആരോഗ്യപ്രശ്നം ഉള്ളതിനാൽ ദുബായിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തി.
രണ്ട് ദിവസത്തെ നിരീക്ഷണം ആവശ്യമാണെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആകുകയായിരുന്നു. തലച്ചോറിലെയോ കരളിലെയോ പ്രശ്നം കൊണ്ട് ഉണ്ടാകാവുന്ന ‘എൻസെഫലോപതി’ എന്ന അവസ്ഥയാണ് സുധാകരനെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് മകൻ സംജോഗ് വ്യക്തമാക്കി.
നാട്ടിലേക്ക് മടങ്ങാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ നാടകീയമായി സുധാകരനെ ഐ.സി.യുവിലേക്ക് മാറ്റിയത്. ആദ്യം ആശുപത്രിയിലേക്ക് വിളിച്ചപ്പോൾ അങ്ങനൊരാൾ ചികിത്സയിലില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും, പിന്നീട് മകനാണെന്ന് അറിയിച്ചപ്പോഴാണ് സ്വകാര്യത മാനിച്ചാണ് അങ്ങനെ പറഞ്ഞതെന്ന് വിശദീകരിച്ചതെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി.





