Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഭാര്യയെ കൊലപ്പെടുത്തി...

ഭാര്യയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ ഭർത്താവ് അറസ്റ്റിൽ

കോട്ടയം : ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളിയ ഭർത്താവ് അറസ്റ്റിൽ. കാണക്കാരി കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാമിനെ(59) കൊന്ന കേസിലാണ് ഭർത്താവ് സാം കെ ജോർജിനെ(59) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂ പോയിന്റിൽ റോഡിൽ നിന്ന് 50 അടി താഴ്ചയിൽനിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെടുത്തത് .ഇയാളുടെ പരസ്ത്രീ ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

വർഷങ്ങളായി ജെസിയും മക്കളും വീടിന്റെ മുകൾനിലയിലാണ് താമസിച്ചിരുന്നത്.ഇവരുടെ വിവാഹമോചന കേസ് പാലാ കോടതിയിൽ നടന്നുവരികയാണ്. സ്ത്രീകളെ വീട്ടിലെത്തിക്കുന്നതിനെച്ചൊല്ലി ജെസ്സി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് വഴക്ക് നടന്നിരുന്നു.പഠനത്തിനും ജോലിക്കുമായി മക്കൾ വിദേശത്തേക്കു പോയതോടെ ഒറ്റക്കായിരുന്ന ജെസ്സിയെ സെപ്റ്റംബർ മാസം 26 മുതലാണ് കാണാതായത് .29നു മക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് ബെംഗളൂരുവിലായിരുന്ന സാമിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത് .

ജെസിയെ മൂക്കും വായും തോർത്ത് ഉപയോഗിച്ച് അമർത്തി ശ്വാസംമുട്ടിച്ചു കൊന്ന ശേഷം മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റി കൊക്കയിലെറിഞ്ഞു എന്നാണ് കേസ് .സാമിനൊപ്പം പിടിയിലായ ഇറാനിയൻ യുവതിയെ പിന്നീട് വിട്ടയച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല- മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 33 (അർത്തുങ്കൽ ഗേറ്റ്) ആഗസ്റ്റ് 18ന് രാത്രി എട്ട് മണി മുതല്‍ 19ന് രാവിലെ എട്ട് മണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍...

70-മത് നെഹ്‌റു ട്രോഫി : വഞ്ചിപ്പാട്ട് മത്സരത്തിന് 25 വരെ രജിസ്റ്റർ ചെയ്യാം

ആലപ്പുഴ : വഞ്ചിപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള മത്സരാര്‍ഥികൾക്ക് ജൂലൈ 25 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ഥി, വിദ്യാര്‍ഥിനി വിഭാഗത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി കുട്ടനാട് ശൈലിയിലും പുരുഷ-സ്ത്രീ വിഭാഗങ്ങളില്‍ കുട്ടനാട്...
- Advertisment -

Most Popular

- Advertisement -