Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകേരള സന്ദര്‍ശനം...

കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി മടങ്ങി

കോഴിക്കോട് : രണ്ട് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു മിസോറാമിലേക്ക് യാത്ര തിരിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ന് രാവിലെ 11.35-ഓടെയാണ് എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി മിസോറാമിലേക്ക് തിരിച്ചത്. ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനായാണ് രാഷ്ട്രപതി ഇന്നലെ വൈകിട്ട് കണ്ണൂരിലെത്തിയത്.

ശനിയാഴ്ച രാവിലെ നാവിക അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷമാണ് രാഷ്ട്രപതി മടങ്ങിയത്. കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍, ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ കൃഷ്ണസ്വാമിനാഥന്‍, ദക്ഷിണ നാവിക കമാന്‍ഡ് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന, മന്ത്രി റോജി എം ജോണ്‍,രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി തുടങ്ങിയവര്‍ രാഷ്ട്രപതിയെ യാത്രയയക്കാന്‍ എത്തിയിരുന്നു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പീഡനക്കേസിലെ പ്രതിയെ പാർട്ടിയിൽ തിരിച്ചെടുത്ത സംഭവം:  സജിമോനെതിരെ തിരുവല്ലയിൽ പോസ്റ്ററുകൾ

തിരുവല്ല : വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പാർട്ടിയിൽനിന്നും പുറത്താക്കിയശേഷം തിരിച്ചെടുത്ത സിപിഎം നേതാവ് സി.സി.സജിമോനെതിരെ തിരുവല്ലയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തിരുവല്ല പൗരസമിതിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സജിമോനെ തിരിച്ചെടുത്തതിനെച്ചൊല്ലി പാർട്ടിയിൽ തർക്കമുണ്ടായിരുന്നു. തീരുമാനം റിപ്പോർട്ട്...

തിരുപ്പതി ലഡ്ഡുവിലെ നെയ്യിൽ പാമോയിൽ : ഇ.ഡി അറസ്റ്റ്

ഹൈദരാബാദ് : തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ നെയ്യിൽ മായം ചേർത്തുവെന്ന കേസിൽ സുകൃതി ഫുഡ്സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.സുകൃതി ഫുഡ്‌സുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ...
- Advertisment -

Most Popular

- Advertisement -