Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiപാർലമെൻ്റ് വർഷകാല...

പാർലമെൻ്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഓഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തിൽ സുപ്രധാന ബില്ലുകൾ ചർച്ചയ്ക്കെടുക്കും. 25 ദിവസം നീളുന്ന വർഷകാല സമ്മേളനത്തിൽ ആകെ 19 സിറ്റിങ്ങുകളാണുള്ളത്. സുപ്രധാനമായ പല നിയമനിർമാണങ്ങളും ഈ സമ്മേളനത്തിൽ ചർച്ച ചെയ്ത് പാസാക്കും. ലോക്‌സഭയിൽ ഇന്ന് സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ 2026 പരിഗണിക്കും.

രാജ്യസഭയിൽ ദേശീയ ഗാനത്തോടുള്ള അനാദരവ് തടയൽ (ഭേദഗതി) ബിൽ 2026 ആണ് ചർച്ചയ്ക്കെടുക്കുക. ഇതിനുപുറമെ, ജനന മരണ രജിസ്ട്രേഷൻ  ബിൽ, ആദായനികുതി  ബിൽ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ വികസന  ബിൽ 2026 എന്നിവയും വർഷകാല സമ്മേളനത്തിൽ ചർച്ച ചെയ്യും.

സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ പാർലമെൻ്റ് മന്ദിരത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിച്ചുചേർത്തിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 40 രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള അൻപതിലധികം നേതാക്കൾ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടികളിലെ ഡിജിറ്റൽ അടിമത്തം തടയാം: ഒപ്പമുണ്ട് കേരള പോലീസിന്റെ ഡി-ഡാഡ്

തിരുവനന്തപുരം: കുട്ടികളിലും കൗമാരക്കാരിലും മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഓൺലൈൻ ഗെയിമുകൾ എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ കേരള പൊലീസിന്റെ ഡി - ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ). ഇന്റർനെറ്റ് ഉപയോഗത്തിലും ഓൺലൈൻ ഗെയിമുകളിലും...

കോണ്‍ഗ്രീറ്റില്‍ ടയര്‍ താഴ്ന്നാല്‍ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നത്: എംഎല്‍എ കെ യു ജനീഷ് കുമാര്‍

പത്തനംതിട്ട: കോണ്‍ഗ്രീറ്റില്‍ ടയര്‍ താഴ്ന്നാല്‍ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നതെന്നും കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. പ്രമാടത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ...
- Advertisment -

Most Popular

- Advertisement -