Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsParumalaഅന്തർദേശീയ വൈദിക...

അന്തർദേശീയ വൈദിക സമ്മേളനത്തിന് ഇന്ന് സമാപനം

പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ പരുമലയിൽ നടക്കുന്ന ആഗോള വൈദിക സമ്മേളനം (ഗ്ലോബൽ ക്ലെർജി കോൺഫറൻസ്) ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ  നടന്നു.

തകർന്ന മൂല്യങ്ങൾ വീണ്ടെടുക്കേണ്ടത് ക്രിസ്തീയ പുരോഹിതന്റെ പ്രധാന ദൗത്യമാണെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് അമേരിക്കയിലെ സെന്റ് ടിഖോൺസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഫാ. ഡോ. തിമോത്തി തോമസ് പ്രസ്താവിച്ചു.

സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന വേദപഠന ക്ലാസുകൾക്ക് ഡോ.ഗീവർഗീസ് മാർ ബർന്നബാസ് നേതൃത്വം നൽകി. തുടർന്നു നടന്ന വിവിധ സെഷനുകളിൽ അജപാലന ശുശ്രൂഷ അൽമായ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ ഡോ. ചെറിയാൻ വർഗീസ് മണിപ്പാൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ നാഗ്പൂർ സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോസി ജേക്കബ്, ഡോ.എബ്രഹാം മാർ സെറാഫിം, ഗീവർഗീസ് മാർ തെയോഫിലോസ് എന്നിവർ സഭ നേരിടുന്ന വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ നയിച്ചു.

മുഖാമുഖം പരിപാടിയിൽ ഡോ.ഗീവറുഗീസ് മാർ കൂറിലോസ്, വൈദികസംഘം പ്രസിഡൻ്റ് ഡോ.മാത്യൂസ് മാർ തീമോത്തിയോസ് എന്നിവർ ഇടവകശുശ്രൂഷയിൽ പുരോഹിതൻ നേരിടുന്ന വിഷയങ്ങളെ സംബോധന ചെയ്തു.സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 7 മണിക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷഹബാസ് വധ കേസ് : പ്രധാന പ്രതിയുടെ വീട്ടിൽ നിന്നും മർദിക്കാനുപയോഗിച്ച നഞ്ചക്ക് കണ്ടെടുത്തു

കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ട പത്താം കാസ് വിദ്യാര്‍ത്ഥിയായ ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തു.പ്രധാന പ്രതിയുടെ വീട്ടിലെ അലമാരയിൽ നിന്നാണ് ഇത് കണ്ടെത്തിയത്. നഞ്ചക്ക് കൊണ്ടുള്ള...

അട്ടപ്പാടി മധു വധക്കേസ് : 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി

കൊച്ചി : അട്ടപ്പാടി മധു വധക്കേസിൽ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ഉയർത്തി. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ. കുടുംബത്തിന്റെ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ഒന്നാം പ്രതി...
- Advertisment -

Most Popular

- Advertisement -