Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsഅതിഥി അദ്ധ്യാപകർക്കും...

അതിഥി അദ്ധ്യാപകർക്കും മാസാമാസം ശമ്പളം ; മാർഗ്ഗനിർദേശങ്ങൾ തയ്യാറായി

തിരുവനന്തപുരം : സ്ഥിരാധ്യാപകർക്കൊപ്പം എല്ലാ മാസവും അതിഥി അദ്ധ്യാപകർക്കും ശമ്പളം നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സർക്കാർ/ എയ്ഡഡ് കോളേജുകളിൽ ജോലി ചെയ്യുന്നവർക്ക് സമയബന്ധിതമായി ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വിളിച്ചുചേർത്ത ഉന്നതതല ഉദ്യോഗസ്ഥയോഗത്തിലാണ് രൂപരേഖ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ഒരു സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉടൻ പുറത്തിറക്കും.

ഇനി മുതൽ എല്ലാ വർഷവും അധ്യാപകരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തേണ്ട ആവശ്യമില്ല. ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയാൽ മതി. അത് ഡിസിഇ/ഡിഡി ഓഫീസുകൾ പരിശോധിച്ച് അംഗീകാരം നൽകിയാൽ പ്രത്യേക രജിസ്‌ട്രേഷൻ നൽകും. ഏതു ഡിഡി ഓഫീസ് പരിധിയിൽ വരുന്ന കോളേജുകളിലും ജോലി ചെയ്യാനാവും. ചട്ടപ്രകാരമാണോ നിയമനം നടന്നത് എന്നത് മാത്രം ഡിഡി ഓഫീസുകൾ പരിശോധിക്കും. ഗസ്റ്റ് അധ്യാപക നിയമനം കഴിഞ്ഞാൽ ഒരു മാസത്തിനകം തന്നെ ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലേക്ക് പ്രൊപ്പോസൽ സമർപ്പിക്കണം. തുടർന്ന് വേഗത്തിൽ അംഗീകാരം നൽകി ശമ്പളം നൽകുമെന്ന് മന്ത്രി അറിയിച്ചു.

ഫീൽഡ് സന്ദർശനങ്ങൾ, പരീക്ഷ, മൂല്യനിർണയ ജോലികൾ എന്നിവയിൽ പങ്കെടുക്കുന്ന അതിഥി അധ്യാപകർക്കും വേതനം നൽകും.സെമിനാറുകളും കോൺഫറൻസുകളുമടക്കമുള്ള മറ്റു അക്കാദമിക് പരിപാടികളിൽ പങ്കെടുക്കാൻ ശമ്പളത്തോടുകൂടിയുള്ള ‘ഓൺ ഡ്യൂട്ടി’യും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിലമ്പൂരില്‍ പത്താംക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രണ്ടുപേർ കസ്റ്റഡിയിൽ

മലപ്പുറം : നിലമ്പൂരിൽ പത്താംക്ലാസ് വിദ്യാർത്ഥി അനന്തു ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വൈദ്യുതി കെണിവെച്ചവര്‍ കസ്റ്റഡിയില്‍.വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് ഇവര്‍ കെണിയൊരുക്കിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് വിവരം....

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

തിരുവനന്തപുരം : ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ്‌ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / തത്തുല്യം മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. www.fcikerala.org എന്ന വെബ്സൈറ്റ്...
- Advertisment -

Most Popular

- Advertisement -