വാഷിംഗ്‌ടൺ : യു എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ പ്രധാന കമ്മ്യൂണിക്കേഷൻ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കയിൽ രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവച്ചു. ഏകദേശം 3,000 വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.
വെള്ളിയാഴ്ചയാണ് യുഎസിലെ വിമാനത്താവളങ്ങളിൽനിന്നുള്ള എല്ലാ പുറപ്പെടൽ വിമാനങ്ങളും താൽക്കാലികമായി നിലത്തിറക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ഉത്തരവിട്ടത്.2023 ജനുവരിക്ക് ശേഷം അമേരിക്കയിൽ ആദ്യമായാണ് ഇത്തരത്തിൽ രാജ്യവ്യാപകമായി വിമാനങ്ങൾ നിർത്തിവയ്‌ക്കുന്നത്.സംഭവത്തെ തുടർന്ന് വൈറ്റ് ഹൗസും ആഭ്യന്തര സുരക്ഷാ വകുപ്പും അടിയന്തരമായി സ്ഥിതിഗതികൾ വിലയിരുത്തി.





