Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsനെടുമ്പ്രത്ത് നിയന്ത്രണം...

നെടുമ്പ്രത്ത് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് വിദ്യാർത്ഥികൾക്ക് മേൽ പാഞ്ഞുകയറി ഒരാൾക്ക് ഗുരുതര പരുക്ക്

തിരുവല്ല : അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയിൽ ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ്  വിദ്യാർഥികളിലേക്ക്  പാഞ്ഞ് കയറി ഒരാൾക്ക് ഗുരുതര പരുക്ക്.  കൂടെ സഞ്ചരിച്ചിരുന്ന മറ്റ് 3 പേർക്ക് പരിക്കേറ്റു. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയിൽ നെടുമ്പ്രം ചന്തയ്ക്ക് സമീപം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്.

ആലപ്പുഴയിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ  ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് രാവിലെ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥികൾക്കുമേൽ പാഞ്ഞു കയറുകയായിരുന്നു. സംഭവത്തിൽ ഗുരുതര പരുക്കേറ്റ ഒരാളെയും  മറ്റ്  മൂവരെയും തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റീന വധക്കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട : റാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. പഴവങ്ങാടി ചക്കിട്ടാംപൊയ്ക തേറിട്ടമട മണ്ണൂരേത്ത് വീട്ടിൽ റീനയുടെ കൊലപാതകക്കേസിലാണ് ഭർത്താവ് മനോജിനെ കോടതി ശിക്ഷിച്ചത്. പത്തനംതിട്ട...

പാരാലിമ്പിക്സ് : വനിതാ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണവും വെങ്കലവും

പാരീസ് : പാരാലിമ്പിക്സിൽ വനിതാ വിഭാഗം ഷൂട്ടിങ്ങിൽ അവനി ലെഖാരെ സ്വർണവും മോന അഗർവാൾ വെങ്കലവും നേടി.വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ SH1 ഇവന്റിലായിരുന്നു ഇന്ത്യയുടെ മെഡൽ നേട്ടം.ടോക്കിയോ പാരാലിംപിക്സിലും ഇതേയിനത്തിൽ...
- Advertisment -

Most Popular

- Advertisement -