Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ  നിറപുത്തരി...

ശബരിമലയിൽ  നിറപുത്തരി ഓഗസ്റ്റ് 3-ന്

പത്തനംതിട്ട: ശബരിമലയിൽ നിറപുത്തരി പൂജകൾക്കായി ഓഗസ്റ്റ് രണ്ടിന് വൈകിട്ട് 5 മണിക്ക് നട തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.

ഓഗസ്റ്റ് മൂന്നിനാണ് നിറപുത്തരി. അന്ന് രാവിലെ  നാലുമണിക്ക് ദർശനത്തിനായി നട തുറക്കും. രാവിലെ 5. 30ന് പതിനെട്ടാം പടിയ്ക്ക് സമീപത്തു നിന്നും നെൽകറ്റകൾ പ്രദക്ഷിണമായി  ശ്രീ കോവിലിന്  മുന്നിലെ മണ്ഡപത്തിൽ എത്തിക്കും. രാവിലെ 5. 40നും 6.20 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് നിറപുത്തരി പൂജകൾ നടക്കുക. വൈകിട്ട് 6.30  ന് പതിനെട്ടാം പടിയിൽ പടിപൂജയും നടക്കും.

നിറ പുത്തരിയോടനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി രാത്രി 10 മണിക്ക്  നടയടയ്ക്കും. നിറപുത്തരി പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ   ക്യൂ വെബ്സൈറ്റ് വഴി(www.sabarimalaonline.org) ദർശനത്തിനായുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമൃത വിദ്യാലയം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

തിരുവല്ല: അമൃത വിശ്വസേവാ ദിനാചരണത്തിന്റെയും മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷങ്ങളുടെയും 'അമൃതവർഷം' ഭാഗമായി തിരുവല്ല അമൃത വിദ്യാലയത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. 'പങ്കുവയ്ക്കലാണ് കരുതൽ, ആരോഗ്യപൂർണമായ നാളേക്കായി ഒന്നിച്ച്' എന്ന സന്ദേശം നൽകി...

പാണ്ഡവീയ മഹാവിഷ്ണു സത്രം : രഥ ഘോഷ യാത്ര നാളെ

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ അഞ്ചാമത് പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ നരസിംഹ ജയന്തി ആഘോഷം ആരംഭിച്ചു.മെയ്‌ 11നാണ് നരസിംഹ ജയന്തി. 10 മുതൽ 17വരെയാണ് പാണ്ഡവീയ മഹാവിഷ്ണു സത്രം .നാളെ പഞ്ചപാണ്ഡവ...
- Advertisment -

Most Popular

- Advertisement -