കൊല്ലം : ചവറയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.ചവറ കൃഷ്ണൻനട ഞാറയ്ക്കൽ തെക്കേതിൽ മുഹമ്മദ് ബിലാൽ (24) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം പുതുക്കാട് സ്വദേശി ശിവരാജ് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ബിലാലിനെ കുത്തുകയായിരുന്നു.ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു





