Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഭക്തിനിറവിൽ മണ്ണാറശാല...

ഭക്തിനിറവിൽ മണ്ണാറശാല : ആയില്യം ഇന്ന്

ആലപ്പുഴ : മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം പൂജ തൊഴാൻ ഇന്ന് പതി​നായിരങ്ങൾ ഒഴുകി​യെത്തും. ഇന്ന് പുലർച്ചെ 4ന് നടതുറന്നു. ഉച്ചയ്ക്ക് ഒന്നിനാണ് ആയില്യം എഴുന്നള്ളത്ത്. കുടുംബകാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് പൂജകൾ നടക്കുക. ഇല്ലത്ത് നിലവറയ്ക്ക് മുന്നിൽ തെക്കേത്തളത്തിൽ കുടുംബകാരണവരുടെ നേതൃത്വത്തിൽ ആയില്യം പൂജയ്ക്കുളള നാഗപദ്മക്കളം വരയ്ക്കും.

തുടർന്ന് അമ്മ കുളിച്ച് ക്ഷേത്രത്തിലെത്തിയ ശേഷം മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ നിന്ന് ഇല്ലത്തേക്കുളള നാഗരാജാവിന്റെ പരിവാരസമേതമായ എഴുന്നളത്ത്. നൂറുപാലും ഗുരുതിയും നടക്കും. ആയില്യം പൂജ പൂർത്തിയായാൽ അമ്മയുടെ അനുവാദം വാങ്ങി കുടുംബകാരണവർ ആകാശ സർപ്പങ്ങൾക്കായി തട്ടിന്മേൽ നൂറുംപാലും നടത്തും. തുടർന്ന് അമ്മയുടെ ക്ഷേത്ര ദർശനത്തോടെ ആയില്യം ചടങ്ങുകൾ പൂർത്തിയാകും.

പൂയം തൊഴാൻ ഇന്നലെ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു . തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിൽ പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ ഗൗരീദർശനത്തിന് നാളെ തുടക്കമാകും

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ഗൗരീദർശന മഹോത്സവവും വള എഴുന്നള്ളിപ്പും ബുധനാഴ്ച  മുതൽ 21 വരെ നടക്കും. ബുധനാഴ്ച രാവിലെ വിശേഷാൽ പൂജകൾക്ക് പുറമെ ദേവീഭാഗവത പാരായണം, പ്രഭാഷണം തുടങ്ങിയവ നടക്കും....

Kerala Lottery Result : 25/05/2024 Karunya KR 655

1st Prize Rs.80,00,000/- KZ 692542 (KOTTAYAM) Consolation Prize Rs.8,000/- KN 692542 KO 692542 KP 692542 KR 692542 KS 692542 KT 692542 KU 692542 KV 692542 KW 692542...
- Advertisment -

Most Popular

- Advertisement -