Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsമലകയറുന്ന അയ്യപ്പന്മാർക്ക്...

മലകയറുന്ന അയ്യപ്പന്മാർക്ക് ആശ്വാസമായി സന്നിധാനത്തെ ആയുർവേദ ആശുപത്രി

ശബരിമല : ശബരീശ സന്നിധിയിലെത്തുന്ന അയ്യപ്പഭക്തർക്ക് ആശ്വാസമേകി സന്നിധാനത്തെ സർക്കാർ ആയുർവേദ ആശുപത്രി. കഠിനമായ മലകയറ്റം കഴിഞ്ഞ് സന്നിധാനത്തെത്തുന്ന അയ്യപ്പന്മാരുടെ ശാരീരിക അസ്വസ്ഥതകൾക്ക് ആയുർവേദ ചികിത്സയിലൂടെ ആശ്വാസം പകരുകയാണ് ഇവിടെ.തോൾവേദന, മുട്ടുവേദന, പാദവേദന, ഉളുക്ക് തുടങ്ങിയ പ്രശ്‌നങ്ങളുമായാണ് കൂടുതൽ ഭക്തരും ആശുപത്രിയിലെത്തുന്നത്.

ഇവർക്ക് കഷായം, കുഴമ്പ്, ഉഴിച്ചിൽ, പഞ്ചകർമ്മ ചികിത്സകൾ തുടങ്ങിയവയാണ് നൽകുന്നത്.വലിയ നടപ്പന്തലിന് സമീപം പ്രവർത്തിക്കുന്ന ആശുപത്രിയിൽ 21 ജീവനക്കാരാണുള്ളത്. ഏഴ് ഡോക്ടർമാർ, നാല് പഞ്ചകർമ്മ തെറാപ്പിസ്റ്റുകൾ, നാല് ഫാർമസിസ്റ്റുകൾ എന്നിവരടക്കമുള്ള ജീവനക്കാരാണ് സേവനത്തിനുള്ളത്.

മലകയറിയെത്തുന്ന അയ്യപ്പൻമാർക്കൊപ്പം സന്നിധാനത്ത് ദിവസങ്ങളോളം  ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ആശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ദേവസ്വം ജീവനക്കാരും ഉദ്യോഗസ്ഥരും പ്രധാനമായും ശ്വാസതടസ്സം, ദഹനസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയ അസ്വസ്ഥതകൾക്കാണ് ചികിത്സ തേടുന്നത്. പനിക്കുള്ള ചികിത്സയും ഇവിടെ ലഭ്യമാണ്.

കേരള സർക്കാരിന്റെ സംരംഭമായ ഔഷധിയിൽ നിന്ന് ലഭിക്കുന്ന മരുന്നുകൾ ചില്ലുകുപ്പികളിലാക്കി ഭക്തർക്ക് വിതരണം ചെയ്യുന്നു. സന്നിധാനത്തിന് പുറമെ പമ്പയിലും എരുമേലിയിലും സമാനമായ ആയുർവേദ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആര്‍ടിസി കണ്ടക്ടർ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പെരുനാട് കൂനംകരയിലാണ് സംഭവം. കൂനംകര സ്വദേശി സജീവ് (45 ) ആണ് മരിച്ചത്. സ്കൂട്ടർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞതാണെന്നാണ് പൊലീസിന്‍റെ...

ഇവാൻജലിക്കൽ ചർച്ച് വിശ്വാസി സംഗമം നടത്തി

റാന്നി : വിശുദ്ധിയുടെ അനുഭവം വെല്ലുവിളികളുടെ നടുവിൽ പ്രത്യാശയോടെ പുതുക്കപ്പെടേണ്ടതാണെന്ന് ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ. സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ ഈസ്റ്റ് കേരള ഡയോസിസ് വിശ്വാസി സംഗമം പൊതുസമ്മേളനം...
- Advertisment -

Most Popular

- Advertisement -