Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNew Delhiരാജ്യം ഇന്ന്...

രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു

ന്യൂഡൽഹി : രാജ്യം ഇന്ന് നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി.തിന്മയുടെ മേൽ നന്മയുടെ വിജയത്തെയാണ് ഹോളി സൂചിപ്പിക്കുന്നത്. ഫാൽഗുന മാസത്തിലെ പൂർണിമയുടെ അടുത്ത ദിവസമാണ് ഹോളി. പല സംസ്ഥാനങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് ഹോളി ആഘോഷിക്കുന്നത്.ഹോളിയുടെ ആദ്യ ദിനമായ ഇന്നലെ വൈകുന്നേരം ആളുകൾ ഹോളിക ദഹൻ ആഘോഷിച്ചു. രംഗോലി ഹോളി എന്ന രണ്ടാം ദിനമാണ് പരസ്പരം നിറങ്ങള്‍ വാരി വിതറുന്നത്. നിറങ്ങളും സംഗീതവും മധുരപലഹാരങ്ങളുമായി ഈ ദിനം കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ഒത്തുച്ചേര്‍ന്ന് ആഘോഷിക്കുന്നു. ഹോളി പ്രമാണിച്ച് ഓഹരി വിപണിക്ക് വെള്ളിയാഴ്ച അവധിയാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിനോദിന് വേണം സുമനസ്സുകളുടെ കാരുണ്യം…

തിരുവല്ല: പെരിങ്ങര മാരാംപറമ്പിൽ വിനീതയ്ക്ക് ഒരേ ഒരു ലക്ഷ്യമേയുള്ളൂ, ഭർത്താവ് വിനോദിനെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരണം, മക്കളായ നന്ദനയ്ക്കും അനന്ദുവിനുമൊപ്പം സമാധാനമായി ജീവിക്കണം. എന്നാൽ ഈ നാലംഗ കുടുംബത്തിന് മുമ്പിലുള്ളത് കടുത്ത...

ശ്രീവല്ലഭക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തി ഉച്ചപൂജയും തിരുവോണ സദ്യയും നടത്തി

തിരുവല്ല: ശ്രീവല്ലഭക്ഷേത്രത്തിൽ  ആട്ടവിശേഷമായ ഇന്ന്  ദേവന് തിരുവാഭരണം ചാർത്തി ഉച്ചപൂജയും,  ഭക്തർക്ക് തിരുവോണ സദ്യയും നടത്തി. തിരുവോണ സദ്യയുടെ ഉദ്ഘാടനം ക്ഷേത്ര തന്ത്രി  തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് നിർവ്വഹിച്ചു. വൈകിട്ട് പൂജയ്ക്ക്...
- Advertisment -

Most Popular

- Advertisement -