Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsലഹരിക്കെതിരെ ക്യാമ്പസുകളിലേക്ക്...

ലഹരിക്കെതിരെ ക്യാമ്പസുകളിലേക്ക് ബോധവത്ക്കരണവുമായി ഓർത്തഡോക്സ് സഭ മദ്യ- ലഹരി വിരുദ്ധസമിതി

തിരുവല്ല : ലഹരി വിപത്തിനെതിരെ കലാലയങ്ങളിലേക്ക് നേരിട്ടെത്തിയുള്ള ബോധവൽക്കരണത്തിന് തുടക്കം കുറിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്യ- ലഹരി വിരുദ്ധ സമിതി. പദ്ധതിയുടെ അഖില മലങ്കരതല ഉദ്ഘാടനം പരുമല മാർ ​ഗ്രീ​ഗോറിയോസ് കോളജിൽ സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ നിർവഹിച്ചു. മദ്യവും മയക്കുമരുന്നുമല്ല, അർഥപൂർണമായ ജീവിതമാണ് പുതു തലമുറ ലഹരിയാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

കോളജ് പ്രിൻസിപ്പൽ പ്രൊഫ. കെ. കെ. രാജു അധ്യക്ഷത വഹിച്ചു. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ മുഖ്യസന്ദേശം നൽകി. സമിതി ഭാരവാഹികളായ അലക്സ് മണപ്പുറത്ത്, ഡോ. റോബിൻ പി. മാത്യു, ഫാ ഡോ കുര്യൻ ദാനിയേൽ,മത്തായി ടി. വർഗീസ്, മനോജ് മാത്യു, ഫാ. നിതിൻ മണ്ണാഞ്ചേരിൽ, ഫാ. സജി മേക്കാട്ട്, ഫാ.ലിജു പി .ചെറിയാൻ, ലിബിൻ വർ​ഗീസ്, ബിജു വർ​ഗീസ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 04-05-2025 Samrudhi SM-1

1st Prize Rs.1,00,00,000/- MH 829012 (PUNALUR) Consolation Prize Rs.5,000/- MA 829012 MB 829012 MC 829012 MD 829012 ME 829012 MF 829012 MG 829012 MJ 829012 MK 829012...

ഒരേസ്ഥാപനത്തിൽ രണ്ടാംവട്ടവും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: ഒരാൾ പിടിയിൽ

അടൂർ : ഒരേസ്ഥാപനത്തിൽ രണ്ടാംവട്ടവും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പിന് ശ്രമിച്ചയാളെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. കുളക്കട ഈസ്റ്റ് തുരുത്തിലമ്പലം പുന്തലവിള വീട്ടിൽ അനിൽകുമാർ(46) ആണ് പിടിയിലായത്. ഏനാത്ത് ജംഗ്ഷനിൽ മഠത്തിവിളയിൽ...
- Advertisment -

Most Popular

- Advertisement -