Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജില്ലാ...

ആലപ്പുഴ ജില്ലാ കളക്ടർ ആയി കെ ഇമ്പശേഖർ ചുമതലയേറ്റു

ആലപ്പുഴ: ജില്ലയുടെ 59-ാമത് കളക്ടറായി കെ. ഇമ്പശേഖർ ചുമതലയേറ്റു. ചൊവ്വാഴ്ച രാത്രിയാണ്  ചുമതലയേറ്റത്. കേരള കേഡറിലെ 2015 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം വിടുതൽ ചെയ്ത മുൻ കളക്ടർ അലക്സ് വർഗീസിൽ നിന്നാണ് ഔദ്യോഗിക ചുമതല സ്വീകരിച്ചത്.

​കാസർകോട് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇമ്പശേഖർ തമിഴ്നാട് നീലഗിരി ജില്ല സ്വദേശിയാണ്. 2015-ൽ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ പാസായി. 2016-ൽ കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി നിയമിതനായി. ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തും സബ് കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിന് പിഴയിട്ട് തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭാ പരിധിയിലെ പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് കേരള പൊലീസിന് പിഴ ചുമത്തി നഗരസഭ .നഗരത്തിലെ പ്രധാന സ്ഥലങ്ങളായ പിഎംജി, വഴുതക്കാട് എന്നിവിടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചതിന് 15,030...

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് 16ന്  കൊടിയേറും

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് 16ന്  കൊടിയേറി 27-ന് സമാപിക്കും. 16ന് രാവിലെ ആറ് മണിക്ക് 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 9 ന്...
- Advertisment -

Most Popular

- Advertisement -