Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaതിരഞ്ഞെടുപ്പ്: നിരീക്ഷണം...

തിരഞ്ഞെടുപ്പ്: നിരീക്ഷണം ശക്തമാക്കാന്‍ ഇന്‍ലാന്‍ഡ് വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡും

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡ്. ജില്ലയിലെ ആദ്യ ഇന്‍ലാന്‍ഡ് വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡ് നെഹ്റുട്രോഫി ഫിനിഷിംഗ് പോയിന്റില്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലെത്തി മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനുമാണ് വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നത്.

തിരഞ്ഞെടുപ്പ് കാലയളവില്‍ അനധികൃത പണമിടപാടുകള്‍, മദ്യ-മയക്കുമരുന്നിന്റെ ജലമാര്‍ഗമുള്ള ഒഴുക്ക് എന്നിവ തടയുന്നതിനായാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, പോലീസ്, വീഡിയോഗ്രാഫര്‍ തുടങ്ങിയവര്‍ അടങ്ങുന്നതാണ് സ്‌ക്വാഡ്. സ്പീഡ് ബോട്ടിലാണ് ഫ്ളയിംഗ് സ്‌ക്വാഡ് സഞ്ചരിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്രതികൾ പിടിയിൽ

തിരുവനന്തപുരം: യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. തോ​ന്ന​യ്ക്ക​ൽ എ.​ജെ. കോ​ള​ജി​ന് സ​മീ​പം അ​തു​ല്യ​ഭ​വ​നി​ൽ ഷി​ബു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ തോ​ന്ന​യ്ക്ക​ൽ വി​ഷ്ണു​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം അ​റ​ഫ മ​ൻ​സി​ലി​ൽ അ​ൽ​സാ​ജ്...

ക്യാരംസ് ടൂർണമെന്റ് നടന്നു

മല്ലപ്പള്ളി : മുണ്ടിയപ്പള്ളി വൈഎംസിയുടെ ആഭിമുഖ്യത്തിൽ ക്യാരംസ് ടൂർണമെന്റ് നടന്നു . കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ഡി ദിനേശ് കുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു .വൈഎംസിഎ പ്രസിഡണ്ട് കുര്യൻ ജോർജ് അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -