Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsന്യൂനപക്ഷ കമ്മിഷന്‍...

ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാ സെമിനാര്‍ നാളെ

പത്തനംതിട്ട :സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാ സെമിനാര്‍ നാളെ (ജൂണ്‍ 7) പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.

രാവിലെ 10 ന് മന്ത്രി വീണാ ജോര്‍ജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് അധ്യക്ഷത വഹിക്കും. കമ്മിഷന്‍ അംഗങ്ങളായ പി. റോസ, എ.സൈഫുദ്ദീന്‍ ഹാജി, കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല, വിവിധ മതമേലധ്യക്ഷന്മാര്‍, ന്യൂനപക്ഷ സംഘടനാ നേതാക്കള്‍ എന്നിവരും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറ് പ്രതിനിധികളും പങ്കെടുക്കും.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്ന ധനസഹായ പദ്ധതികള്‍, കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ചുവരുന്ന പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴില്‍ പരിചയവും സംബന്ധിച്ചുമുള്ള ക്ലാസുകള്‍, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറില്‍ ഉണ്ടാകും.  രാവിലെ 9:30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയൽവാസിയെ  ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: അയൽവാസിയെ കത്തികൊണ്ടും കോടാലിക്കൈ ഉപയോഗിച്ചും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര പറപ്പെട്ടി  പുത്തൻവീട്ടിൽ വിനീത് (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 7...

ഇന്റർവ്യൂ പങ്കെടുക്കാൻ വന്ന ചിറ്റാർ സ്വദേശി അപകടത്തിൽ പെട്ടു

റാന്നി : റാന്നി കോളേജിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയ യുവാവ് അപകടത്തിൽ പെട്ടു. ചിറ്റാർ സ്വദേശി അഭിലാഷിനാണ് ( 27)  അപകടത്തിൽപ്പെട്ട് ഗുരുതര പരുക്കേറ്റത്. ഇന്ന് രാവിലെ റാന്നി കുത്തുകല്ലും പടിയിൽ പമ്പിലേക്ക്...
- Advertisment -

Most Popular

- Advertisement -