Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsക്രിസ്മസ്‌ ന്യൂ...

ക്രിസ്മസ്‌ ന്യൂ ഇയർ ബംബർ ടിക്കറ്റ് പ്രകാശനം ചെയ്തു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്‌ ന്യൂ ഇയർ ബംബർ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ സമ്മാനമായി നൽകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന ക്രിസ്മസ്‌ ന്യൂ ഇയർ ബംബർ ടിക്കറ്റ് പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

20 കോടി ആയിരുന്ന ക്രിസ്മസ്‌ ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തിയിരിക്കുകയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 24 പേർക്കും നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 24 പേർക്കും അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്കു വരെ ലഭിക്കും. വിവിധ സമ്മാനങ്ങളിലായി ആകെ 7,66,992 സമ്മാനങ്ങളാണ് നൽകുന്നത്.

കൂടാതെ ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് വില്പന നടത്തിയ ഏജന്റിന് രണ്ടര കോടി രൂപ കമ്മീഷനായി ലഭിക്കും. ഓരോ 50 ടിക്കറ്റിനും 50 രൂപ സെയിൽസ് ഇൻസെന്റീവും സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽക്കുന്ന അംഗീകൃത ഏജന്റുമാർക്ക് യഥാക്രമം 50000, 35,000, 20,000 രൂപ സ്‌പെഷ്യൽ ഇൻസെന്റീവും ജില്ലാ തലത്തിൽ യഥാക്രമം 5000, 2500 രൂപ കോമൺ ഇൻസെന്റീവും ഏർപ്പെടുത്തിയിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ  കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക്  മാർച്ചും  ധർണയും നടത്തി

പത്തനംതിട്ട:  എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലകമ്മറ്റി ജില്ലയിലുടനീളം കേന്ദ്രസർക്കാർ ഓഫിസുകളിലെക്ക്  മാർച്ചും  ധർണയും നടത്തി.തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക ഉടൻ നൽകുക,കേന്ദ്ര സർക്കാർകേരളത്തിന് വെട്ടിക്കുറച്ച തൊഴിൽ ദിനങ്ങൾ...

ഓപ്പറേഷന്‍ തൂഫാന്‍ : അറസ്റ്റില്‍ ആകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലില്‍ സ്ഥലമില്ല

കണ്ണൂര്‍: കേരളത്തിൽ ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമായി മുന്നോട്ടുപോകുമ്പോഴും ലഹരിക്കേസില്‍ അറസ്റ്റില്‍ ആകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലില്‍ സ്ഥലമില്ല. നിരോധിത ലഹരി ഉപയോഗിക്കുന്നവരേയും വില്‍ക്കുന്നവരേയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുന്ന സാഹചര്യത്തില്‍ ജയിലുകള്‍ നിറയുന്ന അവസ്ഥയാണ്. 58...
- Advertisment -

Most Popular

- Advertisement -