Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsബെംഗളൂരുവിലേക്കു പോകുകയായിരുന്ന...

ബെംഗളൂരുവിലേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനുനേരെ ആക്രമണം

വയനാട് : വയനാട്ടില്‍ നിന്നും ബെംഗളൂരുവിലേക്കു പോകുകയായിരുന്ന കെ എസ്ആര്‍ടിസി ബസിനുനേരെ കുടകില്‍ ആക്രമണം. തോക്കുമായി കാറില്‍ എത്തിയാളാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഗോണിക്കൊപ്പയ്‌ക്കു സമീപം പൊന്നമ്പേട്ടില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

ബസ് കാറില്‍ തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം. കാറിലെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ ബസിനെ മറികടന്നുവന്ന് തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കാറില്‍നിന്ന് തോക്കെടുത്ത് ബസിനുനേരെ നീട്ടി. വെടിയുതിര്‍ക്കുമെന്ന് ഭീഷണിമുഴക്കി.ഭയന്ന യാത്രക്കാരും ബസ് ജീവനക്കാരും ബസില്‍നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല.

അക്രമി കാര്‍ റോഡില്‍ തന്നെ ഏറെ നേരം നിര്‍ത്തിയിട്ടത് ഗതാഗതക്കുരുക്കുണ്ടായി. മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഇടപെട്ട് പ്രശ്‌നം പറഞ്ഞു തീര്‍ത്തെങ്കിലും ബസ് വീണ്ടും യാത്ര തുടര്‍ന്നതോടെ ഇയാള്‍ പിന്നാലെയെത്തി ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നു. കാറിനകത്തുനിന്നും ഇരുമ്പുവടിയെടുത്ത് ബസിനുനേരെ എറിയുകയും ചെയ്തു. ഇതോടെ ജീവനക്കാര്‍ ബസ് നിര്‍ത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

പോലീസെത്തിയപ്പോഴേക്കും അക്രമി കാറുമായി മുങ്ങി. ബസ് ജീവനക്കാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തില്‍ പൊന്നമ്പേട് പോലീസ് കേസെടുത്തു. കര്‍ണാടക രജിസ്ട്രേഷന്‍ കാറിലാണ് ഇയാള്‍ എത്തിയത്. അക്രമിയെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് : പ്രതി രാഹുൽ ജർമനിയിലേക്ക് കടന്നു

കോഴിക്കോട് :പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ ജർമനിയിലേക്ക് കടന്നതായി പോലീസ്. പ്രതിയ്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും.ഇതിനായി ഇന്റെർപോളിനെ കേരള പോലീസ് സമീപിച്ചിട്ടുണ്ട്.രാഹുൽ ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നുവന്നാണ്...

ദൗർബല്യങ്ങളും പോരായ്മകളും തിരുത്തും : എം.വി. ഗോവിന്ദൻ

കോഴിക്കോട് : പാർട്ടി നേരിടുന്ന ദൗർബല്യങ്ങളും പോരായ്മകളും ഗൗരവത്തോടെ തിരുത്തുമെന്നും ഉയർന്നുവരുന്ന വിമർശനങ്ങൾ തുറന്ന മനസോടെ ചർച്ച ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുതിയ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് പാർട്ടി പ്രവർത്തന...
- Advertisment -

Most Popular

- Advertisement -