Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiഹേമ കമ്മിറ്റി...

ഹേമ കമ്മിറ്റി റിപ്പോർട്ട് : പരാതികളില്ലാതെ കേസെടുക്കുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : ഹേമ കമ്മിറ്റി റിപ്പോർട്ടിൻ മേൽ പരാതികളില്ലാതെ കേസെടുത്തത് വിചിത്രമാണെന്ന് സുപ്രീം കോടതി.പരാതി ഇല്ലാത്തവരെ അങ്ങനെ പീഡിപ്പിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീലുകൾ പരിഗണിക്കവെയാണ് കോടതി പരാമർശം.കമ്മിറ്റിക്ക് ലഭിച്ച എല്ലാ മൊഴികളിലും കേസ് എടുക്കാമോ എന്നതില്‍ സുപ്രീംകോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കും.

കുറ്റകൃത്യം നടന്നെന്ന് വ്യക്തമായാൽ പൊലീസിന് കേസ് എടുക്കാമെന്ന് വ്യക്തമാക്കിയ കോടതി എന്നാൽ തെളിവുകൾ ഇല്ലെങ്കിൽ കേസ് എടുക്കാൻ നിർദ്ദേശിക്കുന്ന ഹൈക്കോടതി ഉത്തരവിനെ പിന്തുണയ്ക്കാനാകില്ലെന്നും വ്യക്തമാക്കി. ഹേമാ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയിൽ ,നടി മാലാ പാർവതി തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രേഖകളില്ലാതെ യു.എസില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യ തയ്യാര്‍ : എസ് ജയശങ്കര്‍

വാഷിംഗ്‌ടൺ : രേഖകളില്ലാതെ അമേരിക്കയിൽ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചയക്കുന്നതിൽ എതിർപ്പില്ലെന്നറിയിച്ച് ഇന്ത്യ. യു.എസ്. ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്ന ഇന്ത്യക്കാരെ നിയമപരമായി രാജ്യത്ത് തിരികെയെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. വിഷയത്തില്‍...

ഇരിങ്ങാലക്കുടയിലും ആനയിടഞ്ഞു : രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

തൃശൂർ : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ ആണ് മരിച്ചത്. പരിക്കേറ്റ ഒന്നാം പാപ്പാൻ ചികിത്സയിലാണ്. ഉച്ചയോടെ വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ്...
- Advertisment -

Most Popular

- Advertisement -