Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsവേനല്‍ ചൂട്:...

വേനല്‍ ചൂട്: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

പാലക്കാട്: കേരളത്തില്‍ വേനല്‍ ചൂട് വര്‍ദ്ധിച്ചിരിക്കെ മണ്ണാര്‍ക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് കടുത്ത ചൂടില്‍ പൊട്ടിത്തെറിച്ചു. മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ നിര്‍ത്തിയിട്ടിരുന്ന പുതിയ ഓട്ടോറിക്ഷയുടെ മുന്‍വശത്തെ ചില്ലാണ് പൊട്ടിത്തെറിച്ചത്.

ചില്ല് തെറിച്ചു വീണ് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു. പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

എന്നാൽ വയനാടും ഇടുക്കിയും ഒഴികെയുള്ള 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ശരാശരി പകല്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസിനും മുകളിലാണ്. ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് പലയിടത്തും നിലനില്‍ക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണം സർവീസുകളിൽ കെ.എസ്.ആർ.ടി.സിക്ക് റെക്കോർഡ് നേട്ടം

തിരുവനന്തപുരം: ഓണം സ്പെഷ്യൽ സർവീസുകളിൽ കെ.എസ്.ആർ.ടി.സിക്ക് റെക്കോർഡ് നേട്ടം.ചതയദിനമായ വെള്ളിയാഴ്ച മാത്രം കോർപ്പറേഷന് എട്ടുകോടി രൂപയാണ് വരുമാനം ലഭിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. ഉത്രാടദിനത്തിൽ 21.45 ലക്ഷം പേർ...

ശബരിമല സ്വർണക്കൊള്ള : അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി.ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമാണ് നടപടി .കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി എസ്ഐടി ഇന്നലെ പത്തനംതിട്ട കോടതിയിൽ അധിക റിപ്പോർട്ട്...
- Advertisment -

Most Popular

- Advertisement -