Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർഥാടകർ...

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു

പത്തനംതിട്ട :  ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ്അപകടം. ആന്ധ്രയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ശേഷം ഇവിടെ നിന്ന് ടാക്സിയിൽ ശബരിമലയിൽ എത്തി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീർഥാടകർ.

അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. തൃക്കളത്തൂരിൽ കണ്ടെയ്നർ ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കണ്ടെയ്‌നർ ലോറി തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾമരിച്ചു.

ഗുരുതരമായി പരുക്കേറ്റ ഒരാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവർ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെറ്റ് ചോദ്യപേപ്പർ ചോർച്ച : ചോ​ദ്യപേപ്പർ ഡാർക്ക് നെറ്റിൽ വിറ്റത് 6 ലക്ഷം രൂപയ്‌ക്ക്

ന്യൂഡൽഹി : യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ നിർണായക കണ്ടെത്തലുമായി സിബിഐ .ആറ് ലക്ഷം രൂപയ്‌ക്കാണ് ചോദ്യപേപ്പർ ഡാർക്ക് വെബ്ബിലൂടെ വിൽപന നടത്തിയതെന്ന് സിബിഐ അറിയിച്ചു. ജൂൺ 18നായിരുന്നു പരീക്ഷ...

ഹേമലത പ്രേംസാഗർ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേം സാഗറിനെ തെരഞ്ഞെടുത്തു. കങ്ങഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്. കെ.വി. ബിന്ദു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്....
- Advertisment -

Most Popular

- Advertisement -