Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsകൂട്ടുകാരനെ വെട്ടുന്നത്...

കൂട്ടുകാരനെ വെട്ടുന്നത് തടഞ്ഞതിന് വിരോധം; കൊടുവാൾകൊണ്ട് ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

പത്തനംതിട്ട: കൂട്ടുകാരനെ കൊടുവാൾകൊണ്ട് വെട്ടുന്നത് തടഞ്ഞതിലുള്ള വിരോധത്തെ തുടർന്ന് പരാതിക്കാരനെ കൊടുവാൾകൊണ്ട് ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു.  ചിറ്റാർ  വേളിമല കോളനി പ്ലാവൂട്ടിൽ വീട്ടിൽ ആനന്ദവല്ലിയുടെ മകൻ ഹരികുമാർ (42) ആണ് അറസ്റ്റിലായത്.

നിലവിൽ മൈലപ്ര വില്ലേജിൽ മണ്ണാറക്കുളഞ്ഞി  കാഞ്ഞിരക്കോട് വീട്ടിലാണ് താമസം. ചിറ്റാർ സ്വദേശി സനൂപ് സത്യൻ (38) എന്ന യുവാവിനാണ് വെട്ടേറ്റത്. ഒക്ടോബർ 10-ന് ഉച്ചയ്ക്ക് 1.45-ഓടെയാണ് കേസിനാസ്പദമായ സംഭവം. ചിറ്റാർ ടൗണിലെ ബസ് സ്റ്റാൻഡിന് വടക്കുവശത്തുള്ള കെട്ടിടത്തിൽവെച്ച് പ്രതി പരാതിക്കാരന്റെ സുഹൃത്തായ വിശ്വനാഥനെ കൊടുവാൾകൊണ്ട് വെട്ടുന്നത് പരാതിക്കാരൻ തടഞ്ഞിരുന്നു.

ഇതിലുള്ള വിരോധത്തെ തുടർന്ന് പരാതിക്കാരനെ കൊടുവാൾകൊണ്ട് വെട്ടുകയും തടയുന്നതിനിടെ ഇടതുകൈയ്ക്കും നെറ്റിയുടെ ഭാഗത്തും പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്. സംഭവത്തിൽ ചിറ്റാർ പോലീസ് സ്റ്റേഷനിൽ  ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ചിറ്റാർ ബിവറേജസിന് സമീപം പ്രതി എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി വളഞ്ഞ് പിടികൂടുകയായിരുന്നു. എസ്.ഐ. അനീഷ് ടി (എസ്.എച്ച്.ഒ), സി.പി.ഒമാരായ സുജിത്ത്, അംബരീഷ്, ഫാതൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ന്യൂറോളജി ശില്പശാല ബിലീവേഴ്സ് ആശുപത്രിയിൽ

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടന്നു . തലവേദനകളെപ്പറ്റിയും കാരണം കണ്ടെത്തി തലവേദന ചികിത്സിക്കുന്നത് എങ്ങനെ എന്നതിനെപ്പറ്റിയും ചർച്ച ചെയ്യുവാനായി സംഘടിപ്പിച്ച...

മന്നം ജയന്തിക്ക് മുഖ്യമന്ത്രി വി.ഡി.സതീശൻ പെരുന്നയിലെത്തും

ചങ്ങനാശ്ശേരി : ജനുവരി ഒന്ന്, രണ്ട് തീയതികളിൽ പെരുന്നയിൽ നടക്കുന്ന മന്നം ജയന്തി ആഘോഷത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചതായും വരാമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു....
- Advertisment -

Most Popular

- Advertisement -