Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്ത്കാവിൽ കാർത്തിക...

ചക്കുളത്ത്കാവിൽ കാർത്തിക സ്ത‌ംഭം എരിഞ്ഞടങ്ങി

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതീ ക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് പ്രസിദ്ധമായ കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് നടന്നു. തിന്മയ്ക്കുമേൽ നന്മ ആധിപത്യം പുലർത്തുമെന്ന വിശ്വാസത്തിലാണ് സ്തംഭം കത്തിക്കൻ ചടങ്ങ് നടത്തുന്നത്. ദേവിക്ക് ഒരുവർഷം കിട്ടിയ ഉടയാട, വാഴക്കച്ചി, തെങ്ങോല, പടക്കം എന്നിവ കവുങ്ങിൻ തടിയിൽ ചുറ്റിയാണ് കാർത്തികസ്തംഭം ഒരുക്കിയത്.

ദേവിയെ മണ്ഡപത്തിലേക്കെഴുന്നള്ളിച്ച് കിഴക്കേക്കാട്ടഭിമുഖമായി ഇരുത്തിയശേഷമാണ് ഭക്തരുടെ സാന്നിധ്യത്തിൽ ചടങ്ങ് നടക്കുന്നത്. തുടർന്ന് ക്ഷേത്രപരി സരത്ത് ലക്ഷദീപം തെളിച്ചു. സ്തംഭം കത്തിക്കലിനു മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം തിരുവല്ല എം.എൽ.എ അഡ്വ. വർഗ്ഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

മുഖ്യകാര്യദർശി രാധാകൃഷണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമർപ്പിച്ചു. തിരുവല്ല നഗരസഭ കൗൺസിലർ സുരേഷ് കാവുംഭാഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം സുഷമ സുധാകരൻ, തലവടി പഞ്ചായത്ത് മെമ്പർമാരായ അജിത്ത് പിഷാരത്ത്, ഗോകുൽ ഗോപാലകൃഷ്ണൻ, ബി.രമേശ് കുമാർ, എ.ബി.എ.എസ്.എസ്. അഖിലേന്ത്യാ പ്രസിഡൻ്റ് അഡ്വ. ഡി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ത്രീത്വത്തെ അപമാനിച്ചു : സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ നടിമാരായ ബീനാ ആന്റണി,സ്വാസിക,നടൻ മനോജ് എന്നിവര്‍ക്കെതിരെ കേസെടുത്തു. നെടുമ്പാശേരി പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രമുഖ നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍...

ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ആലപ്പുഴ: കാല്‍നടക്കാര്‍ക്കുള്ള മേല്‍പ്പാലം ഗര്‍ഡര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴ റെയില്‍വേ സ്റ്റേഷനുമുന്നിലൂടെയുള്ള അപ്രോച്ച് റോഡ് നവംബര്‍ 24 മുതല്‍ 26 വരെ അടച്ചിടുമെന്ന് റെയില്‍വേ അറിയിച്ചു.  ഡബ്ല്യു ആന്റ് സി ആശുപത്രി...
- Advertisment -

Most Popular

- Advertisement -