Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsദേശീയപാതയിലെ അപകടങ്ങൾ...

ദേശീയപാതയിലെ അപകടങ്ങൾ : റോഡ് സുരക്ഷ പൂർണമായി ഉറപ്പാക്കുമെന്ന് മന്ത്രി പി.കെ. ബഷീർ

തിരുവനന്തപുരം : ദേശീയപാതയിൽ ആവർത്തിച്ചുണ്ടാകുന്ന അപകടങ്ങളും നാലുവരി പാതാ നിർമാണത്തിന്റെ അന്തിമഘട്ടവും കണക്കിലെടുത്ത് റോഡ് സുരക്ഷ ഉറപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു.

അമിതവേഗത, മോശം വെളിച്ചം, അശാസ്ത്രീയ ട്രാഫിക് ക്രമീകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നും പാത തുറന്നുകൊടുക്കുമ്പോൾ സമ്പൂർണ റോഡ് സുരക്ഷ ഉറപ്പാക്കണമെന്നും ദേശീയപാത അതോറിറ്റിക്ക് (NHAI) നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.

ദേശീയപാതയിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ചാണ് അടുത്തകാലത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായത്. ഇത്തരം അശാസ്ത്രീയ പാർക്കിംഗ് അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ പോലീസിന് നിർദേശം നൽകിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

പ്രദേശവാസികളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് ആദ്യ പരിഗണന. ആവശ്യമായ ബാരിക്കേഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ, രാത്രികാലങ്ങളിൽ വ്യക്തമായി കാണാവുന്ന സുരക്ഷാ സംവിധാനങ്ങൾ എന്നിവ നിർബന്ധമായും ഒരുക്കണം. അധികൃതർക്കൊപ്പം വാഹനമോടിക്കുന്നവരും ഡ്രൈവിങ്ങിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗജന്യ യാത്ര: പ്രതിസന്ധിയുള്ള സ്വകാര്യ ബസുകളുടെ റൂട്ടുകളില്‍ ആവശ്യമായ മാറ്റം കൊണ്ടുവരാന്‍ തയ്യാറാണ്: മന്ത്രി സിപി ജോണ്‍

തിരുവനന്തപുരം:  കെഎസ്ആർടിസി സൗജന്യ യാത്രയെ തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസുകളുടെ റൂട്ടുകളില്‍ ആവശ്യമായ മാറ്റം കൊണ്ടുവരാന്‍ തയ്യാറാണെന്നു ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍. നികുതി കുറച്ചത് ഉള്‍പ്പെടെ സ്വകാര്യ ബസ് ഉടമകള്‍ക്ക്...

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തി. തിരുനെല്‍വേലി സ്വദേശി ഉമറിനെയാണ് (23) തട്ടിക്കൊണ്ടുപോയത്. ഉമറിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന്...
- Advertisment -

Most Popular

- Advertisement -