Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherry132-ാമത് മാരാമൺ...

132-ാമത് മാരാമൺ കൺവെൻഷൻ : നഗരിയിലേക്കുള്ള താൽക്കാലിക പാലങ്ങളുടെ നിർമാണം ആരംഭിച്ചു

കോഴഞ്ചേരി : 132-ാമത് മാരാമൺ കൺവെൻഷനുള്ള ഒരുക്കങ്ങൾക്ക് വേഗം കൂട്ടി നഗരിയിലേക്കുള്ള താൽക്കാലിക പാലങ്ങളുടെ നിർമാണം തുടങ്ങി. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർമാണോദ്ഘാടനം നിർവഹിച്ചു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സഭാ സെക്രട്ടറി റവ. ഡാനിയേൽ വർഗീസ്, സീനിയർ വികാരി ജനറൽ വെരി. റവ. തോമസ് കെ. ജേക്കബ്, അബിൻ വർക്കി എം.എൽ.എ, സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. ഈപ്പൻ എബ്രഹാം, ലേഖക സെക്രട്ടറി സാം ചെമ്പകത്തിൽ, സഞ്ചാര സെക്രട്ടറി റവ. ടി. ബാബു, ട്രഷറർ ജിബു തോമസ് ജോൺ തുടങ്ങിയവർ  പങ്കെടുത്തു.

ചെപ്പള്ളിക്കടവ്, മുക്കരണ്ണത്ത് കടവ്, അരമനക്കടവ് എന്നിവിടങ്ങളിൽ നിന്നാണ് കൺവെൻഷൻ നഗരിയിലേക്ക് താൽക്കാലിക പാലങ്ങൾ നിർമിക്കുന്നത്. കൺവെൻഷനെത്തുന്ന വിശ്വാസികൾക്ക് സുഗമമായി നഗരിയിലെത്തുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് പാലങ്ങളുടെ നിർമാണം ആരംഭിച്ചതെന്ന് ജനറൽ സെക്രട്ടറി റവ. ഈപ്പൻ എബ്രഹാം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാനന പാതയിൽ തീർഥാടകർക്ക് വിപുലമായ സൗകര്യമൊരുക്കി വനം വകുപ്പ്

ശബരിമല: ശബരിമല തീര്‍ഥാടകരെ സഹായിക്കാന്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയത് വിപുലമായ സൗകര്യങ്ങൾ. പരമ്പരാഗത പാതകളിൽ അപകടാവസ്ഥ തരണം ചെയ്യുന്നതിനായി നാല് എമർജൻസി മെഡിക്കൽ സെൻ്ററുകളും ഒരു ആശുപത്രി സൗകര്യവും ഏർപ്പെടുത്തി. കാനന പാത...

കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ മൂന്ന് പേർ മരിച്ചു

കോയമ്പത്തൂർ : കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശികളായ മൂന്ന് പേർ മരിച്ചു.ഇരവിപേരൂർ സ്വദേശി ജേക്കബ് ഏബ്രഹാം, ഭാര്യ ഷീബ ജേക്കബ്, രണ്ട് മാസം പ്രായമുള്ള കൊച്ചുമകൻ ആരോൺ ജേക്കബ് എന്നിവരാണ്...
- Advertisment -

Most Popular

- Advertisement -