Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിലെ മുതിർന്ന...

തിരുവല്ലയിലെ മുതിർന്ന സിപിഎം നേതാവ് പ്രഫ. എ ലോപ്പസ് അന്തരിച്ചു: സംസ്കാരം ബുധനാഴ്ച

തിരുവല്ല: സിപിഐ എം മുൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുൻ തിരുവല്ല താലൂക്ക് സെക്രട്ടറിയും മുതിർന്ന നേതാവുമായിരുന്ന പരുമല വടക്കേപറമ്പിൽ വീട്ടിൽ പ്രഫ എ ലോപ്പസ് ഹൃദയാഘാതത്തെ തുടർന്ന് (86) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പരുമല സെൻ്റ് ഫ്രാൻസിസ് ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: ആലീസ് ലോപ്പസ്. (റിട്ട. ഡിവിഷണൽ അക്കൗണ്ടൻ്റ്, പിഡബ്ലൂഡി). മകൻ: അജിത് ലോപ്പസ് (ബിഎസ്എൻഎൽ കോൺട്രാക്ടർ). മരുമകൾ: ജ്യോതി അജിത് (അർബൻ ബാങ്ക് തിരുവല്ല).

പരുമല ദേവസ്വം ബോർഡ് പമ്പാകോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്നു. 1979 മുൽ 88 വരെ കടപ്ര പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. ഇഷ്ടിക തൊഴിലാളി യൂണിയൻ പ്രസിഡൻ്റ്, കർഷക സംഘം ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന കമ്മറ്റി അംഗം, സിഐടിയു ജില്ലാ ട്രഷറർ, സംസ്ഥാന കമ്മറ്റി അംഗം, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ്, തിരുവല്ല താലൂക്ക് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ പ്രസിഡൻ്റ്, പുളിക്കീഴ് പിആർഎഫ് വർക്കേഴ്സ് യൂണിയൻ പ്രസിഡൻ്റ്, പരുമല സ്ട്രോ ബോർഡ് ഫാക്ടറി പ്രസിഡൻ്റ്, പരുമല ടാഗോർ ലൈബ്രറി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പരുമല ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി വിലാപയാത്രയായി കൊണ്ടുവന്ന് 1.30 ന് തിരുവല്ല ഏരിയാ കമ്മറ്റി ആഫീസിലും വൈകിട്ട് 3ന് കടപ്ര പഞ്ചായത്ത് ആഫീസിലും, 3.30 ന് പരുമല ടാഗോർ ലൈബ്രറിയിലും 4 ന് പരുമല ലോക്കൽ കമ്മറ്റി ആഫീസിലും പൊതുദർശനത്തിന് വയ്ക്കും.

വൈകിട്ട് 5ന് വസതിയിൽ എത്തിക്കും. ബുധനാഴ്ച സംസ്കാര ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് പരുമല സെൻ്റ് ഫ്രാൻസിസ് സ്കൂൾ ജംഗ്ഷനിൽ അനുശോചന യോഗം ചേരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കട്ടപ്പുറം പള്ളി ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 3 മുതൽ 7 വരെ

തിരുവല്ല :  കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ   ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് വികാരി ഫാ. ജോജി എം. എബ്രഹാം കൊടിയേറ്റി. മെയ് 3 മുതൽ 7 വരെയാണ് പെരുന്നാൾ. മൂന്നിന് 7...

എയിംസ് : കോട്ടയത്തെ സാധ്യതകളും പരിഗണിക്കുമെന്ന് കെ. മുരളീധരന്‍

കോട്ടയം : കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) സ്ഥാപിക്കുന്നതിനായി വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. കായകല്‍പ്പം ജനസമ്പർക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -