Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNew Delhiമഹാരാഷ്ട്ര, ജാര്‍ഖണ്ഡ്...

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബർ 13-ന്

ന്യൂഡൽഹി : മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായിയാണ് നടത്തുന്നത്. നവംബർ 20നാണ് തിരഞ്ഞെടുപ്പ് . ജാര്‍ഖണ്ഡിൽ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും.ഒന്നാംഘട്ടം നവംബർ 13നും രണ്ടാംഘട്ടം നവംബർ 20നും .രണ്ടിടത്തെയും വോട്ടെണ്ണൽ നവംബർ 23നാണ്.

കേരളത്തിൽ വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബർ 13ന്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്സഭാംഗങ്ങളായതോടെയും  രാഹുൽ ഗാന്ധി വയനാട് മണ്ഡലമൊഴിഞ്ഞതോടെയുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നത്. വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്തമഴ: കുട്ടനാടിന് ആശങ്കവേണ്ട- ജില്ലകലക്ടർ

ആലപ്പുഴ: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഉണ്ടായ കനത്തമഴയിൽ കുട്ടനാടിന് ആശങ്കവേണ്ടെന്ന് ജില്ല കലക്ടർ ഷാജി.വി.നായർ. തോട്ടപ്പള്ളി പൊഴി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻവെള്ളം ഒഴുകിപ്പോകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ...

അനധികൃതമായി ഭൂമി കൈവശപ്പെടുത്തി : പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

കൊച്ചി : ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന പരാതിയിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. പാട്ടത്തിനെടുത്ത ഭൂമി പോക്കുവരവ് നടത്തി അൻവർ സ്വന്തം പേരിലേക്ക് മാറ്റിയെന്നാണ് പരാതി. പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ്...
- Advertisment -

Most Popular

- Advertisement -