Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി  ഓൺലൈൻ...

കെഎസ്ആർടിസി  ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൂടുതൽ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൂടുതൽ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി മാറ്റുന്നതിൻ്റെ ഭാഗമായി ഓൺലൈൻ റിസർവേഷൻ ആപ്പും വെബ്സൈറ്റും പുതിയ ഡിസൈൻ നൽകി അപ്ഗ്രേഡ് ചെയ്തു.

ആപ്പിലും വെബ്സൈറ്റിലും പ്രധാനമായി വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ ഇവയാണ് – പുതിയ ഡിസൈനും ഔട്ട്ലുക്കും, തീയതി തിരഞ്ഞെടുക്കുന്നതിൽ ലളിതമായ നൂതന സംവിധാനം ഏര്‍പ്പെടുത്തി, ട്രിപ്പ് കോഡ്, സമയം, സീറ്റ് ലഭ്യത, ബസ് തരം, നിരക്ക് എന്നിവ വേഗത്തില്‍ കണ്ടെത്തുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്.

ബോര്‍ഡിംഗ് പോയിന്‍റുകള്‍, ഡ്രോപ്പിംഗ് പോയിന്‍റുകള്‍, ഏതൊക്കെ നഗരങ്ങള്‍ വഴിയാണ് തുടങ്ങിയ യാത്രാ വിവരങ്ങളും റദ്ദാക്കല്‍ നയവും  ഓപ്ഷനുകള്‍ ഉപയോഗിച്ച് വേഗത്തില്‍ അറിയാനാകും.

യാത്രക്കാർക്ക് യാതൊരു തരത്തിലുമുള്ള ആശയക്കുഴപ്പവും ഇല്ലാതെ വളരെ ലളിതമായി കെഎസ്ആർടിസി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പും ഉപയോഗിക്കാവുന്നതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുകെയിൽ മലയാളി നഴ്സ് അന്തരിച്ചു

ന്യൂഡൽഹി: യുകെയിൽ മലയാളി നഴ്സ് അന്തരിച്ചു. ലിവർപൂളിലെ ഏൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായ മോളിക്കുട്ടി ഉമ്മൻ (64) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഓഗസ്റ്റ് 29ന് വൈകിട്ട് 6ന് പെട്ടെന്നുണ്ടായ ലിവർപൂൾ...

പന്തീരാങ്കാവ് ഗാർഹിക പീഡനം: കേസ് പുതിയ അന്വേഷണ സംഘത്തിന്

കോഴിക്കോട് :പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് ഫറോഖ് എസിപി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം അന്വേഷിക്കും. പന്തീരാങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നിരുന്നു. ഇതോടെയാണ് കേസ് കൈമാറാൻ തീരുമാനിച്ചത്....
- Advertisment -

Most Popular

- Advertisement -