Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ഭക്തർ...

ശബരിമലയിൽ ഭക്തർ അർപ്പിച്ച  വഴിപാട് അരി കരാറുകാരൻ കടത്തി

പത്തനംതിട്ട : ശബരിമലയിൽ ഭക്തർ അർപ്പിച്ച  വഴിപാട് അരി കരാറുകാരൻ കടത്തി.1.63 ലക്ഷം കിലോഗ്രാം വഴിപാട് അരി, ഒരു രൂപപോലും  ദേവസ്വം ബോർ‍ഡ് അക്കൗണ്ടിൽ അടയ്‌ക്കാതെ കരാറുകാരൻ കടത്തിയത്. ബോർഡിന് നഷ്ടം 42,37,568 രൂപയെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. തീർഥാടകർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന അരി സന്നിധാനത്ത് പലയിടത്തായുള്ള വലിയ ഭണ്ഡാരങ്ങളിലാണ് സമർപ്പിക്കുക.

ഇതിൽ കുറച്ച് വെള്ളനിവേദ്യവും ശർക്കരപ്പായസവും തയ്യാറാക്കാനെടുക്കും. മിച്ചംവരുന്ന അരിയാണ് കരാർപ്രകാരം വിൽക്കുക. ഓരോതവണ അരിയെടുക്കുമ്പോഴും തൂക്കി, ദേവസ്വംഅക്കൗണ്ടിൽ പണം അടയ്‌ക്കാനുള്ള ചലാൻ സ്റ്റോർ സൂപ്രണ്ട് കരാറുകാരന് നൽകണം.

എന്നാൽ, ഇത്തവണ ബന്ധപ്പെട്ട ജീവനക്കാരൻ ചലാൻ നൽകുകയോ പണമടച്ചെന്ന് ഉറപ്പാക്കുകയോ ചെയ്തില്ല. സ്റ്റോക്ക് ലെഡ്ജറിൽ അരിയുടെ അളവ് രേഖപ്പെടുത്തിയതുമില്ല. ഇതാണ് വിജിലൻസ് പരിശോധനയിൽ പിടിക്കപ്പെട്ടത്.സന്നിധാനത്തെ മെയിൻ സ്റ്റോർ സൂപ്രണ്ടായിരുന്ന ബി. ദിലീപ് കുമാർ ചുമതല വഹിച്ചിരുന്ന കാലയളവിലാണ് ക്രമക്കേട് നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മേയ് 31-ന് ഇദ്ദേഹം വിശ്രമിക്കുകയും ചെയ്തു.

പണമടയ്‌ക്കാത്തകാര്യം ഇപ്പോഴത്തെ എക്സിക്യുട്ടീവ് ഓഫീസർ ദേവസ്വം കമ്മിഷണറെ അറിയിച്ചു.തുക അടയ്‌ക്കണമെന്നാവശ്യപ്പെട്ട് കമ്മിഷണർ കരാറുകാരന് നോട്ടീസ് നൽകിയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. 2025 നവംബറിൽ ശ്രീപദ്മനാഭ ട്രേഡേഴ്‌സിലെ അനിൽകുമാറിനാണ് ഇതിനുള്ള കരാർ‌ നൽകിയത്. കിലോഗ്രാമിന് 26 രൂപയായിരുന്നു നിരക്ക്. 2026 ഏപ്രിൽ വരെയുള്ള 1,62,983.4 കിലോഗ്രാം കൊണ്ടു പോയെങ്കിലും പണം അടച്ചില്ലെന്ന് വിജിലൻസ് കണ്ടെത്തുകയായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാമ്പത്തിക തട്ടിപ്പ് ആരോപണം : പ്രമോദ് നാരായണനെതിരെ  പൊലീസ് കേസെടുത്തു

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റാന്നി മുൻ എം.എൽ.എ പ്രമോദ് നാരായണനെതിരെ കേസെടുത്ത് പൊലീസ്. ആലപ്പുഴ നൂറനാട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ രണ്ടാം...

കോപ്റ്റിക്ക് സഭാധ്യക്ഷനുമായുള്ള കൂടിക്കാഴ്ച്ച സൗഹാർദ്ദപരം

കെയ്റോ : കോപ്റ്റിക്ക് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ പോപ്പ് തവാദ്രോസ് രണ്ടാമനുമായി മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നടത്തിയ കൂടിക്കാഴ്ച്ച ഓറിയന്റൽ ഓർത്തഡോക്സ് കുടുംബത്തിലെ രണ്ട് സഹോദരി...
- Advertisment -

Most Popular

- Advertisement -