Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsപുറമറ്റത്ത് പോസ്റ്റ്‌...

പുറമറ്റത്ത് പോസ്റ്റ്‌ സ്ഥാപിക്കുന്നതിനിടെ ജീവനക്കാരനു ഷോക്കേറ്റു

തിരുവല്ല : പുറമറ്റത്തു 11KV ലൈൻ  പോസ്റ്റ്‌ സ്ഥാപിക്കുന്നതിനിടെ ജീവനക്കാരനു ഷോക്കേറ്റു. കെ എസ് ഇ ബി കരാർ തൊഴിലാളിയായ ഗോപാലകൃഷ്ണൻ എന്നയാൾക്കാണ് ഷോക്കേറ്റത്.  ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പൊള്ളലേറ്റ് കുടുങ്ങിക്കിടന്ന ഗോപാലകൃഷ്ണനെ  തിരുവല്ല അഗ്നിരക്ഷാസേന ജീവനക്കാരായ സുധീഷ്, മുകേഷ്, ഷിബിൻരാജ് എന്നിവർ  റോപ്പിലൂടെ സുരക്ഷിതമായി താഴെ ഇറക്കി.  തുടർന്ന്  തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സ്റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരി, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സതീഷ് കുമാർ, സൂരജ്  മുരളി, പ്രദീപ്‌, ജയൻ, സൂരജ്, എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു : ഒരാൾ മരിച്ചു

തിരുവനന്തപുരം : തിരുവന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു .കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യനാണ് മരിച്ചത്. മുൻ സൈനികനാണ് ഇദ്ദേഹം.വെങ്ങാനൂർ ജംക്‌ഷനില്‍ അയ്യങ്കാളി പ്രതിമയ്ക്ക് സമീപം ഇന്ന് പുലർച്ചെയാണ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: തുറവൂര്‍- ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 23 (റ്റി.ഡി. റോഡ് ഗേറ്റ്) മാര്‍ച്ച് മൂന്നിന് വൈകിട്ട് ആറ് മണി മുതല്‍ നാലിന് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി...
- Advertisment -

Most Popular

- Advertisement -