Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiനീറ്റ് ചോദ്യപ്പേപ്പർ...

നീറ്റ് ചോദ്യപ്പേപ്പർ ചോർത്തിയത് ജാർഖണ്ഡിലെ സ്കൂളിൽ നിന്ന്

ന്യൂഡൽഹി : നീറ്റ് യുജി ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള വിദ്യാലയത്തിൽ നിന്നാണെന്ന് സി ബി ഐ കണ്ടെത്തി.ഈ വിദ്യാലയത്തിലെ അധികൃതർക്ക് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധമുണ്ടെന്നാണ് സിബിഐ കണ്ടെത്തിയത് .പരീക്ഷാ പേപ്പർ ചോർന്ന വിഷയം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ ഇക്കാര്യം സമയത്ത് എൻടിഎയെ അറിയിച്ചില്ല.

ഈ വിദ്യാലയത്തിൽനിന്ന് ചോർന്ന ചോദ്യപേപ്പർ തന്നെയാണ് ബിഹാറിലെ സംഘത്തിന് ലഭിച്ചത്. ചോർത്തിയ പരീക്ഷാ പേപ്പറുകൾ 50 ലക്ഷം വരെ വാങ്ങി ബീഹാറിലെ വിദ്യാർത്ഥികൾക്ക് എത്തിച്ചു. വിവരം അറിഞ്ഞ ശേഷം എൻടിഎയും തെളിവുകൾ മറച്ചു വച്ചെന്നാണ് സിബിഐ റിപ്പോർട്ടിൽ ഉള്ളത്.

മേയ് 5ന് നടന്ന പരീക്ഷയുടെ 2 സെറ്റ് ചോദ്യ പേപ്പറുകൾ എസ്‌ബിഐ യുടെ ബ്രാഞ്ചിൽ നിന്നും പരീക്ഷാ കേന്ദ്രമായ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിലേക്ക് കൊണ്ടുപോയി.എന്നാൽ സ്‌കൂളിൽ എത്തുമ്പോഴേക്കും സീൽ പൊട്ടിയ നിലയിലായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പൽ എഹ്‌സാനുൽ ഹഖ്, വൈസ് പ്രിൻസിപ്പലും എൻടിഎ നിരീക്ഷകനുമായ ഇംതിയാസ് ആലം, പ്രാദേശിക പത്രപ്രവർത്തകൻ ജമാലുദ്ദീൻ എന്നിവരെ സിബിഐ  നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൈദ കയറ്റി വന്ന മിനി ലോറി തോടിന്റെ തിട്ടയിലേക്ക് വീണു: ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ല: തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ  പൊടിയാടിക്ക് സമീപം നിയന്ത്രണം വിട്ട മിനി ലോറി പാലത്തിന്റെ കൈവരി തകർത്ത് തോടിന്റെ തിട്ടയിലേക്ക് വീണു. വാഹനം ഓടിച്ച ചിങ്ങവനം സ്വദേശിയായ ഡ്രൈവർ അത്ഭുതകരമായി...

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി: യാത്രക്കാർ കുടുങ്ങി

കൊച്ചി :സംസ്ഥാനത്ത്‌ മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. അബുദാബി, ഷാര്‍ജ, മസ്‌കറ്റ്, ദുബായ് എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്....
- Advertisment -

Most Popular

- Advertisement -