Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകെഎസ്ആർടിസിയുടെ നവീകരണത്തിന്...

കെഎസ്ആർടിസിയുടെ നവീകരണത്തിന് ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

കോഴിക്കോട്: കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (IIM Kozhikode) യുമായി ദീർഘകാല സഹകരണത്തിന് കെഎസ്ആർടിസി നടപടി ആരംഭിച്ചു. ഉദ്യോഗസ്ഥ പരിശീലനം, സർവീസ് ആസൂത്രണം, വരുമാന വർധന, യാത്രക്കാരുടെ സേവനം, സാങ്കേതികവിദ്യയുടെ പ്രയോജനം തുടങ്ങിയ മേഖലകളിൽ ഐഐഎം കോഴിക്കോടിന്റെ മാനേജ്മെന്റ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിന്റെ (MoU) നടപടികളാണ് പുരോഗമിക്കുന്നത്.

ഇത് സംബന്ധിച്ച്  ഗതാഗത വകുപ്പ് മന്ത്രിയുടെയും ഐഐഎം കോഴിക്കോട് ഡയറക്ടറുടെയും കെഎസ്ആർടിസി സിഎംഡിയുടെയും നേതൃത്വത്തിൽ  കോഴിക്കോട് പ്രാഥമിക ചർച്ച നടന്നു. തുടർന്ന് കെഎസ്ആർടിസി തയ്യാറാക്കിയ ധാരണാപത്രത്തിന്റെ കരട് ഐഐഎം കോഴിക്കോട് ഡയറക്ടർക്ക് കൈമാറി. കരട് പരിശോധിച്ച് തുടർനടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്ന് ഐഐഎം കോഴിക്കോട് അറിയിച്ചു.

മാനേജ്മെന്റ് പരിശീലനവും നേതൃത്വ വികസനവും സഹകരണത്തിന്റെ പ്രധാന ഘടകങ്ങളായിരിക്കും. സാങ്കേതിക, ഓപ്പറേറ്റിംഗ്, അക്കൗണ്ട്സ്, പേഴ്സണൽ, ഐ.ടി. വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനൊപ്പം സർവീസ് ഷെഡ്യൂൾ ആസൂത്രണം, ഡിപ്പോതല പ്രവർത്തന മികവ്, സമയനിഷ്ഠ, റൂട്ട് ക്രമീകരണം, ചെലവ് നിയന്ത്രണം, ടിക്കറ്റിതര വരുമാന സാധ്യതകൾ തുടങ്ങിയ മേഖലകളിൽ വിദഗ്ധ പഠനവും പിന്തുണയും ലഭ്യമാക്കും.

ഡ്രൈവർമാർ, കണ്ടക്ടർമാർ, സ്റ്റേഷൻ മാസ്റ്റർമാർ, എൻക്വയറി-റിസർവേഷൻ ജീവനക്കാർ തുടങ്ങിയ യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകും. യാത്രക്കാരോടുള്ള ആശയവിനിമയം, മര്യാദ, സുരക്ഷാബോധം, സ്ത്രീകൾ, മുതിർന്ന പൗരന്മാർ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കൽ എന്നിവയ്ക്ക് പരിശീലനത്തിൽ പ്രാധാന്യം നൽകും.

യാത്രക്കാരുടെ അഭിപ്രായ സർവേകൾ, സർവീസുകളുടെ ബ്രാൻഡിംഗ്, ഓൺലൈൻ സേവനങ്ങളുടെ വിപുലീകരണം എന്നിവയ്ക്കൊപ്പം ഡാറ്റാ അനലിറ്റിക്സും നിർമിത ബുദ്ധിയും (AI) പ്രയോജനപ്പെടുത്തി തീരുമാനമെടുക്കലിന് സഹായകമായ ഡാഷ്ബോർഡുകളും സംവിധാനങ്ങളും വികസിപ്പിക്കുന്നതും സഹകരണത്തിന്റെ ഭാഗമാണ്.

ഫ്ലീറ്റ് ആധുനികവൽക്കരണം, കെഎസ്ആർടിസി-സ്വിഫ്റ്റ് പ്രവർത്തനങ്ങൾ, ഡിപ്പോ നവീകരണം, ലോജിസ്റ്റിക്സ് മേഖലയിലെ വിപുലീകരണം തുടങ്ങിയ പദ്ധതികൾക്ക് കൂടുതൽ കരുത്ത് പകരുന്നതിന് ഐഐഎം കോഴിക്കോടുമായുള്ള സഹകരണം സഹായകമാകുമെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രം : നാലമ്പലത്തിൻ്റെ പാദുകം വെയ്പ്  നവംബർ 3 ന്

തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടന്നു വരുന്ന ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ഭാഗമായി കൃഷ്ണശിലയിൽ പൂർത്തീകരിക്കുന്ന നാലമ്പലത്തിൻ്റെ പാദുകം വെയ്പ്  നവംബർ 3 ന്  രാവിലെ  9.30 ന് ഗുരുവായൂർ സത്ര സമിതി...

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ 10 വിമാനങ്ങൾ തകർത്തതായി വ്യോമസേന മേധാവി എ പി സിം​ഗ്

ന്യൂഡൽഹി : പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ 10 വിമാനങ്ങൾ തകർത്തതായി വ്യോമസേന മേധാവി എ പി സിംഗ്. 93-ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനിൽ 300 കിലോമീറ്റർ ഉള്ളിൽ വരെ...
- Advertisment -

Most Popular

- Advertisement -