തിരുവനന്തപുരം: തമിഴ്നാട് ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ഒരു സംസ്ഥാനം മാത്രമാണെന്നും ഭരണഘടനയ്‌ക്കും പരമോന്നത നീതിപീഠത്തിനും മുകളിലല്ല ഒരു സര്‍ക്കാരെന്നും സുപ്രീം കോടതി അസന്നിഗ്ധമായി വ്യക്തമാക്കിയിരിക്കുകയാണെന്ന് ബിജെപിദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍.
തിരുപ്പറംകുണ്ഡ്രം ദീപത്തൂണില്‍ പരമ്പരാഗത മഹാദീപം തെളിയിക്കാന്‍ കേന്ദ്രസേനയായ സിആര്‍പിഎഫിന്റെ സുരക്ഷ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അധികാരം എന്നത് ജനനന്മയ്‌ക്കും ജനഹിതത്തിനും വേണ്ടിയുള്ളതാണെന്ന ശക്തമായ താക്കീതാണ് ജോസഫ് വിജയ് നേതൃത്വം നല്‍കുന്ന തമിഴ്നാട് സര്‍ക്കാരിന് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്.
ഒരു സംസ്ഥാനത്തെ 87 ശതമാനം വരുന്നഭൂരിപക്ഷ ഹിന്ദു ജനതയ്‌ക്ക് തങ്ങളുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി ദീപത്തൂണില്‍ ഒരു വിളക്ക് തെളിയിക്കാന്‍ പോലും കേന്ദ്രസേനയുടെ സഹായം തേടേണ്ടിവരുന്നത് അത്യന്തം ലജ്ജാകരമാണ്. സ്വന്തം നാട്ടിലെ ഭൂരിപക്ഷ ജനതയുടെ വിശ്വാസങ്ങളെയും മൗലികാവകാശങ്ങളെയും സംരക്ഷിക്കുന്നതില്‍ തമിഴ്നാട് സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ഭക്തരെ തടയാനും കോടതി ഉത്തരവുകളെ അട്ടിമറിക്കാനും ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗം ചെയ്‌തതിലൂടെ സംസ്ഥാന സര്‍ക്കാര്‍ മനഃപൂര്‍വം കോടതിയലക്ഷ്യം നടത്തിയിരിക്കുകയാണ്. ഇതിന്റെ ഫലമായാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെകോടതിയലക്ഷ്യ
ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യത്തെയും നിഷേധാത്മക നിലപാടുകളെയും മറികടന്ന്നിയമവാഴ്‌ച ഉറപ്പാക്കാന്‍ സുപ്രീം കോടതി നേരിട്ട് രംഗത്തിറങ്ങേണ്ടി വന്നത് ജനാധിപത്യ സംവിധാനത്തില്‍ അപൂര്‍വമാണ്. നീതിപീഠത്തിന്റെ കര്‍ശന ഇടപെടലിലൂടെ സത്യവും വിശ്വാസവും വിജയിച്ചിരിക്കുകയാണെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.





